തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെ അഭിനന്ദിച്ച് കമൽഹാസൻ

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെ അഭിനന്ദിച്ച്  കമൽഹാസൻ

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെ അഭിനന്ദിച്ച് കമല്‍ഹാസന്‍. വളരെ ചെറുപ്രായത്തില്‍ തന്നെ തിരുവനന്തപുരം മേയറായ ആര്യ രാജേന്ദ്രന് അഭിനന്ദനം. തമിഴ്‌നാടും മാറ്റത്തിനൊരുങ്ങുകയാണെന്ന് കമല്‍ ട്വിറ്ററില്‍ കുറിച്ചു.

54 വോട്ടുകള്‍ നേടിയാണ് ആര്യ മേയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആകെ 99 അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയതില്‍ ഒരു വോട്ട് അസാധുവായി. ക്വാറന്റീനില്‍ ആയതിനാല്‍ ഒരംഗത്തിന് വോട്ട് രേഖപ്പെടുത്താന്‍ കഴിഞ്ഞില്ല. വോട്ട് നില ഇങ്ങനെ: ആര്യ രാജേന്ദ്രന്‍ (എല്‍ഡിഎഫ്) - 54, സിമി ജ്യോതിഷ് (എന്‍ഡിഎ) - 35, മേരി പുഷ്പം (യുഡിഎഫ്) - 09.

മുടവന്‍മുഗള്‍ വാര്‍ഡില്‍ നിന്നുമാണ് ആര്യ രാജേന്ദ്രന്‍ വിജയിച്ചത്. 549 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. മേയര്‍ പദവിയില്‍ എത്തിയ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഇരുപത്തിയൊന്നുകാരി ആര്യ. ബാലസംഘം സംസ്ഥാന പ്രസിഡന്റും എസ്എഫ്ഐ സംസ്ഥാനകമ്മിറ്റിയംഗവുമാണ്.

ആള്‍ സെയിന്റ്സ് കോളേജിലെ ബിഎസ്സി രണ്ടാം വര്‍ഷ ഗണിത വിദ്യാര്‍ഥിനിയാണ് ആര്യ. ഇലക്ട്രീഷ്യനായ രാജേന്ദ്രന്റെയും എല്‍ ഐ സി ഏജന്റായ ശ്രീലതയുടേയും മകളാണ്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com