കളമശേരി മെഡിക്കൽ കോളേജ് ഇനി കോവിഡ് ചികിത്സാകേന്ദ്രം

ഐ സി യു ,ഓക്‌സിജൻ ആവശ്യമുള്ള രോഗികളുടെ എണ്ണം കൂടുന്നതിനാലാണ് കളമശേരി മെഡിക്കൽ കോളേജിനെ കോവിഡ് ചികിത്സാകേന്ദ്രമാക്കി മാറ്റുന്നത്.
കളമശേരി മെഡിക്കൽ കോളേജ് ഇനി  കോവിഡ്  ചികിത്സാകേന്ദ്രം

കൊച്ചി; എറണാകുളത്തെ ജില്ലയിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കൂടുകയാണ്. ദിനംപ്രതി കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കളമശേരി മെഡിക്കൽ കോളേജ് പൂർണമായും കോവിഡ് ചികിത്സാകേന്ദ്രമാക്കി മാറ്റും. രണ്ട് ദിവസത്തിനുള്ളിൽ ഇതിന് വേണ്ട നടപടികൾ പൂർത്തീകരിക്കും.

ഐ സി യു ,ഓക്‌സിജൻ ആവശ്യമുള്ള രോഗികളുടെ എണ്ണം കൂടുന്നതിനാലാണ് കളമശേരി മെഡിക്കൽ കോളേജിനെ കോവിഡ് ചികിത്സാകേന്ദ്രമാക്കി മാറ്റുന്നത്.

നിലവിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മറ്റ് വിഭാഗം രോഗികളെ എറണാകുളം ജനറൽ ആശുപത്രി,ആലുവ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റും. നിലവിൽ 70 -ഓളം കോവിഡ് രോഗികൾ ഇവിടെ ചികിത്സയിലാണ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com