ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാഭവന്‍ സോബി പറയുന്നത് കള്ളമെന്ന് റിപ്പോർട്ട്

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാഭവന്‍ സോബി പറയുന്നത് കള്ളമെന്ന് റിപ്പോർട്ട്

അന്വേഷണം അന്തിമഘട്ടത്തിലാണെന്നും കള്ളക്കടത്ത് സംഘത്തിന് അപകടവുമായി ബന്ധമുണ്ടോയെന്ന പരിശോധന തുടരുന്നുവെന്നും സിബിഐ

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്ത് കലാഭവന്‍ സോബി പറയുന്നത് കള്ളമെന്ന് നുണ പരിശോധന റിപ്പോര്‍ട്ട്. അപകട സമയത്ത് കള്ളക്കടത്ത് സംഘത്തെ കണ്ടുവെന്ന് പറഞ്ഞ സോബിയുടെ മൊഴിയാണ് കളവാണെന്നാണ് നുണ പരിശോധന റിപ്പോര്‍ട്ടില്‍ പറയുന്നത്. സിബിഐ ആണ് ഇക്കാര്യം അറിയിച്ചത്.

സോബി പറഞ്ഞ റൂബിന്‍ തോമസിനെ സിബിഐ കണ്ടെത്തി. ബാലഭാസ്ക്കര്‍ മരിക്കുമ്പോള്‍ റൂബിന്‍ ബംഗളൂരിലായിരുന്നു. അന്വേഷണം അന്തിമഘട്ടത്തിലാണെന്നും കള്ളക്കടത്ത് സംഘത്തിന് അപകടവുമായി ബന്ധമുണ്ടോയെന്ന പരിശോധന തുടരുന്നുവെന്നും സിബിഐ അറിയിച്ചു.

അപകടം ഉണ്ടാകുന്നതിന് മുന്‍പ് അജ്ഞാതര്‍ ബാലഭാസ്കര്‍ സഞ്ചരിച്ചിരുന്ന കാറിന്‍റെ ചില്ല് തകര്‍ത്തിരുന്നുവെന്നും മരണത്തിന് പിന്നില്‍ സ്വര്‍ണ്ണക്കടത്ത് സംഘമാണെന്നുമാണ് സോബി സിബിഐയോട് പറഞ്ഞത്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് അന്വേഷണ സംഘം നുണ പരിശോധന നടത്തിയത്.

Related Stories

Anweshanam
www.anweshanam.com