കടലുണ്ടി പുഴയിൽ യുവാവ് മുങ്ങി മരിച്ചു

ഇയാളെ കാണാതായതോടെ ഫയർഫോഴ്‌സും പോലീസും സന്നദ്ധ സംഘടനാ പ്രവർത്തകരും നാട്ടുകാരും ചേർന്ന് രണ്ട് മണിക്കൂറോളം തിരച്ചിൽ നടത്തിയ ശേഷമാണ് മൃതദേഹം കണ്ടെടുത്തത്.
കടലുണ്ടി പുഴയിൽ യുവാവ് മുങ്ങി മരിച്ചു

കോഴിക്കോട് :തിരൂരങ്ങാടി മമ്പുറത്ത് കടലുണ്ടി പുഴയിൽ യുവാവ് മുങ്ങി മരിച്ചു. മമ്പുറം മഖാമിൽ സിയാറത്തിന് എത്തിയ സംഘത്തിലെ യുവാവ് ആയ കോഴിക്കോട് പേരാമ്പ്ര സ്വദേശി പള്ളിച്ചാലില്‍ സിദ്ധിഖാണ് മരിച്ചത്. 36 വയസായിരുന്നു. ഇന്ന് ഉച്ചക്ക് 12:00 മണിയിടെയാണ് അപകടം.

7 അംഗ സംഘത്തിനൊപ്പമാണ് സിദ്ധീഖ്‌ മഖാമിൽ എത്തിയത്. ജുമുഅ നമസ്കാരത്തിന് മുമ്പ് ആണ് ഇയാൾ കുളിക്കാൻ പുഴയിൽ ഇറങ്ങിയത്. മഖാമിനോട് ചേർന്നുള്ള കടവിൽ അക്കരക്ക് നീന്തുന്നതിനിടെയാണ് അപകടം.

ഇയാളെ കാണാതായതോടെ ഫയർഫോഴ്‌സും പോലീസും സന്നദ്ധ സംഘടനാ പ്രവർത്തകരും നാട്ടുകാരും ചേർന്ന് രണ്ട് മണിക്കൂറോളം തിരച്ചിൽ നടത്തിയ ശേഷമാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com