തിരുവനന്തപുരം വിമാനത്താവള കേസിൽ അപ്പീല്‍ സാധ്യത തേടുകയാണെന്ന് കടകംപള്ളി

തിരുവനന്തപുരം വിമാനത്താവള കേസിൽ അപ്പീല്‍ സാധ്യത തേടുകയാണെന്ന് കടകംപള്ളി

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല കൈമാറ്റവുമായി ബന്ധപ്പെട്ട് പ്രതികരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേസില്‍ അപ്പീല്‍ സാധ്യത തേടുകയാണെന്ന് മന്ത്രി അറിയിച്ചു. കേസില്‍ നിയമ നടപടി വേണ്ടെന്ന് സര്‍ക്കാര്‍ ഇതുവരെ തീരുമാനിച്ചിട്ടി ല്ലെന്നും മന്ത്രി വ്യക്തമാക്കി.

നിയമനടപടികള്‍ ആലോചിച്ചുവരുകയാണ്. നാട്ടിലെ ചില മുതലാളികള്‍ക്ക് മാത്രമേ വിമാനത്താവളം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നതില്‍ അസ്വസ്ഥത ഉണ്ടാകൂ എന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ, തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്നതിനെതിരെ സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിട്ട് ഒരു മാസത്തോളമായി.

വിമനാത്താവളം അദാനിക്ക് വിട്ടു നല്‍കുന്നതിനെതിരെ തുടക്കം മുതല്‍ കടുത്ത എതിര്‍പ്പുയര്‍ത്തിയ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിക്കാത്തത്, നിയമപാതയില്‍ സര്‍ക്കാരിന് അനുകൂലമായി വിധി വരില്ലെന്ന നിയമോപദേശത്തിന്റെ കൂടി പശ്ചാത്തലത്തിലാണ്.

സംസ്ഥാനസ‍ര്‍ക്കാരിനെ മറികടന്ന് അദാനി ഗ്രൂപ്പിനെ കേന്ദ്രം സഹായിക്കുകയായിരുന്നു എന്നതടക്കം സര്‍ക്കാര്‍ വാദങ്ങള്‍ ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല. ടെണ്ടര്‍ നടപടിയില്‍ പങ്കെടുത്ത ശേഷം ഇതിനെ ചോദ്യം ചെയ്യുന്നതിലെ സാധുതയാണ് കോടതി വിമര്‍ശിച്ചത്. സുപ്രീം കോടതിയില്‍ പോയാലും ഇതായിരിക്കും സ്ഥിതിയെന്നാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം.

Related Stories

Anweshanam
www.anweshanam.com