'സത്യമേ ജയിക്കൂ, സത്യം മാത്രം'; ചോദ്യചെയ്യലിനു പിന്നാലെ പ്ര​തി​ക​ര​ണ​വു​മാ​യി ജ​ലീ​ല്‍
Kerala

'സത്യമേ ജയിക്കൂ, സത്യം മാത്രം'; ചോദ്യചെയ്യലിനു പിന്നാലെ പ്ര​തി​ക​ര​ണ​വു​മാ​യി ജ​ലീ​ല്‍

ലോ​കം മു​ഴു​വ​ന്‍ എ​തി​ര്‍​ത്താ​ലും മ​റി​ച്ചൊ​ന്ന് സം​ഭ​വി​ക്കി​ല്ലെന്ന് മന്ത്രി ഫേ​സ്ബു​ക്കില്‍ ​കുറിച്ചു

News Desk

News Desk

തി​രു​വ​ന​ന്ത​പു​രം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യംചെയ്യലിന് പിന്നാലെ പ്ര​തി​ക​ര​ണ​വു​മാ​യി മ​ന്ത്രി കെ.​ടി ജ​ലീ​ല്‍. സ​ത്യ​മേ ജ​യി​ക്കൂ. സ​ത്യം മാ​ത്രം. ലോ​കം മു​ഴു​വ​ന്‍ എ​തി​ര്‍​ത്താ​ലും മ​റി​ച്ചൊ​ന്ന് സം​ഭ​വി​ക്കി​ല്ലെന്ന് മന്ത്രി ഫേ​സ്ബു​ക്ക് കു​റു​പ്പി​ല്‍ പ​റ​ഞ്ഞു.

നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യംചെയ്യല്‍ സംബന്ധിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. മാധ്യമങ്ങള്‍ അദ്ദേഹത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചങ്കിലും ലഭ്യമായില്ല.

ഇന്നു രാവിലെ ആലുവയിൽ വച്ചാണ് എൻഫോഴ്സ്മെൻ്റ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ മന്ത്രിയെ ചോദ്യം ചെയ്തത്. എൻഐഎ, കസ്റ്റംസ് തുടങ്ങിയ അന്വേഷണ ഏജൻസികളുംവരും ദിവസങ്ങളിൽ മന്ത്രിയെ ചോദ്യം ചെയ്യും എന്നാണ് വിവരം.

മതഗ്രന്ഥം വിതരണം ചെയ്ത സംഭവം, യുഎഇ കോണ്സുലേറ്റ് ജനറലുമായുള്ള മന്ത്രിയുടെ ബന്ധം, സ്വർണക്കടത്ത് കേസ് പ്രതികളുമായുള്ള ബന്ധം ഇതേക്കുറിച്ചെല്ലാം എൻഫോഴ്സ്മെൻ്റ ഉദ്യോഗസ്ഥർ ചോദിച്ചറിഞ്ഞതായാണ് വിവരം.

ജലീലിനെ ചോദ്യംചെയ്തതായുള്ള വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ അദ്ദേഹം മന്ത്രിസ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി അദ്ദേഹത്തെ സംരക്ഷിക്കുകയാണെന്നും ധാര്‍മികതയുണ്ടെങ്കില്‍ ജലീല്‍ രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

Anweshanam
www.anweshanam.com