പിണറായി ലക്ഷക്കണക്കായ വിശ്വാസികളെ വേട്ടയാടിയപ്പോള്‍ ഉമ്മന്‍ ചാണ്ടി മൗനം അവലംബിച്ചു: കെ സുരേന്ദ്രന്‍

കഴിഞ്ഞ ആറു പതിറ്റാണ്ടുകാലം കേരളം മാറിമാറി ഭരിച്ച ഇടതു വലതു മുന്നണികള്‍ക്കെതിരായ ശക്തമായ ജനവികാരത്തിന്റെ പ്രതിഫലനമാണ് ഈ യാത്രയിലൂടെ ഈ നാട് കാണാന്‍ പോകുന്നതെന്നും അദേഹം പറഞ്ഞു
പിണറായി ലക്ഷക്കണക്കായ വിശ്വാസികളെ വേട്ടയാടിയപ്പോള്‍ ഉമ്മന്‍ ചാണ്ടി മൗനം അവലംബിച്ചു: കെ സുരേന്ദ്രന്‍

കാസര്‍കോട്: ബി.ജെ.പിയുടെ വിജയയാത്ര കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ പരിവര്‍ത്തനത്തിന്റെ കാഹളം ഊതിക്കൊണ്ടാണ് മുന്നോട്ടു പോകുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കഴിഞ്ഞ ആറു പതിറ്റാണ്ടുകാലം കേരളം മാറിമാറി ഭരിച്ച ഇടതു വലതു മുന്നണികള്‍ക്കെതിരായ ശക്തമായ ജനവികാരത്തിന്റെ പ്രതിഫലനമാണ് ഈ യാത്രയിലൂടെ ഈ നാട് കാണാന്‍ പോകുന്നതെന്നും അദേഹം പറഞ്ഞു. മഞ്ചേശ്വരത്തുനിന്ന് ആരംഭിക്കുന്ന വിജയയാത്രയുടെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍.

ഉമ്മന്‍ചാണ്ടിയും വിജയരാഘവനും ശബരിമലയെ കുറിച്ച് ഉരിയാടാന്‍ തുടങ്ങിയിരിക്കുന്നു. ശബരിമലയില്‍ നിയമം കൊണ്ടുവരുമെന്ന് ഉമ്മന്‍ ചാണ്ടി പറയുന്നു. ശബരിമല പ്രക്ഷോഭകാലത്ത് ഉമ്മന്‍ചാണ്ടിയെ പോലെ മൗനം അവലംബിച്ച മറ്റൊരു നേതാവില്ല. പിണറായി വിജയന്‍ ലക്ഷക്കണക്കായ വിശ്വാസികളെ വേട്ടയാടിയപ്പോള്‍ മൗനം ഉമ്മന്‍ ചാണ്ടി കുറ്റകരമായ മൗനം അവലംബിച്ചുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ബി.ജെ.പിയും എന്‍.ഡി.എയും ഉയര്‍ത്തുന്ന രാഷ്ട്രീയം അറുപതു കൊല്ലത്തിനുശേഷം എല്‍.ഡി.എഫും യു.ഡി.എഫും ചര്‍ച്ച ചെയ്തു തുടങ്ങിയിരിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് വിജയ് യാത്ര ഉദ്ഘാടനം ചെയ്തത്. വിജയയാത്രയില്‍ ഉയര്‍ത്തിപ്പിടിക്കുക അഴിമതി വിമുക്തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം എന്നീ മുദ്രാവാക്യങ്ങളാണ്. മാര്‍ച്ച്‌ ആറിന് തിരുവനന്തപുരത്ത് അവസാനിക്കുന്ന വിജയയാത്രയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കുചേരും.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com