
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. കഴിഞ്ഞ ദിവസമാണ് കേന്ദ്രനേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സുരേന്ദ്രന് ഡല്‍ഹിയില്‍ നിന്നും കോഴിക്കോട്ടേക്ക് തിരിച്ചെത്തിയത്. അതേസമയം, മന്ത്രിമാരായ തോമസ് ഐസക്, ഇപി ജയരാജന്, വിഎസ് സുനില്‍കുമാര്‍ മന്ത്രി എകെ ബാലന് ഡികെ മുരളി എംഎല്‍എയ്ക്കും നേരത്തെ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.