കേന്ദ്ര ബജറ്റ് കേരളത്തിന് അനുഗ്രഹമെന്ന് കെ സുരേന്ദ്രന്‍

പ്രധാനമന്ത്രിയെ അഭിനന്ദിക്കാന്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും തയാറാകണമെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര ബജറ്റ് കേരളത്തിന് അനുഗ്രഹമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കേന്ദ്ര ബജറ്റ് കേരളത്തിന് അനുഗ്രഹമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബജറ്റ് രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളേയും സഹായിക്കുന്നതാണെന്നും ബജറ്റിലൂടെ ഗുണകരമായി മാറ്റങ്ങള്‍ രാജ്യത്തിനുണ്ടാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കേരളത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകരമാണ് പുതിയ ബജറ്റ്. ബജറ്റില്‍ കേരളത്തെ കൈ അയച്ച് സഹായിക്കുന്നുണ്ട്. എട്ട് കേന്ദ്ര മന്ത്രിമാര്‍ ഉണ്ടായിരുന്നപ്പോള്‍ ലഭിക്കാത്ത പരിഗണനയാണ് ഇത്. കേരളം പ്രതീക്ഷച്ചതിനേക്കാള്‍ കൂടുതലാണ് ലഭിച്ചത്. സംസ്ഥാനത്തോട് അവഗണന കാണിക്കാത്ത ഈ സമീപനം നിരന്തരം കേന്ദ്ര വിരുദ്ധ പ്രചരണം നടത്തുന്ന തോമസ് ഐസക്കിനെ പോലുള്ളവര്‍ കണ്ണ് തുറന്ന് കാണണമെന്നും കെ അദ്ദേഹം വ്യക്തമാക്കി.

ഐസക്കും കൂട്ടരും മോദി സര്‍ക്കാരിനെ കുറിച്ച് പരത്തുന്ന തെറ്റിധാരണ അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രിയെ അഭിനന്ദിക്കാന്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും തയാറാകണമെന്നും തോമസ് ഐസക് ജനങ്ങളോട് മാപ്പ് പറയണമെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com