തൂക്കുമന്ത്രിസഭക്ക് സാധ്യത, സര്‍വേ ഫലത്തോട് പ്രതികരിച്ച് കെ സുരേന്ദ്രന്‍

പ്രീ പോള്‍ സര്‍വേ ഫലത്തോട് പൂര്‍ണ യോജിപ്പില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.
തൂക്കുമന്ത്രിസഭക്ക് സാധ്യത, സര്‍വേ ഫലത്തോട് പ്രതികരിച്ച് കെ സുരേന്ദ്രന്‍

കാസര്‍ഗോട്: പ്രീ പോള്‍ സര്‍വേ ഫലത്തോട് പൂര്‍ണ യോജിപ്പില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളത്തില്‍ തൂക്കുമന്ത്രിസഭയ്ക്കാണ് സാധ്യതയെന്നും തുടര്‍ഭരണം പ്രവചിക്കാനാവില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം ബിജെപി സര്‍വേയില്‍ പറഞ്ഞതിനേക്കാള്‍ നേട്ടമുണ്ടാക്കും. കൂടുതല്‍ സീറ്റുകള്‍ നേടുന്നതോടെ ആര് ഭരിക്കണമെന്നത് ബിജെപി തീരുമാനിക്കും എന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

നിയമസഭ തെരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ പോരാട്ടമാകും നടക്കുകയെന്നും ഇടത്-വലത് മുന്നണികള്‍ക്ക് ഭൂരിപക്ഷം കിട്ടാന്‍ ബുദ്ധിമുട്ടുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. കേരള രാഷ്ട്രീയത്തെ മാറ്റി മറിക്കുന്ന വ്യക്തികള്‍ ബി.ജെ.പിയില്‍ ചേരുമെന്നും കെ. സുരേന്ദ്രന്‍ ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. പലയിടത്തും ലീഗ്-സിപിഎം രഹസ്യ ധാരണയുണ്ടെന്നും മുഖ്യമന്ത്രിക്ക് മുസ്ലിം ലീഗിന്റെ പിന്തുണയുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ലീഗിനെ വിശ്വസിച്ച് യുഡിഎഫ് ഈ തെരഞ്ഞെടുപ്പിനെ നേരിടരുത്. ലീഗ് ഇപ്പോഴും കയ്യാലപ്പുറത്താണെന്നും അദ്ദേഹം ആരോപിച്ചു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com