ശി​വ​ശ​ങ്ക​റി​നെ സ​സ്പെ​ന്‍​ഡ് ചെ​യ്തത് മറ്റ് ഗ​ത്യ​ന്ത​ര​വു​മി​ല്ലാ​തെ: കെ ​സു​രേ​ന്ദ്ര​ന്‍

ഒരു നിമിഷം പോലും പിണറായി വിജയന് മുഖ്യമന്ത്രിക്കസേരയില്‍ തുടരാന്‍ അര്‍ഹതയില്ല. അന്തസ്സുണ്ടെങ്കില്‍ രാജിവച്ച് പുറത്തുപോകണമെന്നും കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു
ശി​വ​ശ​ങ്ക​റി​നെ സ​സ്പെ​ന്‍​ഡ് ചെ​യ്തത് മറ്റ് ഗ​ത്യ​ന്ത​ര​വു​മി​ല്ലാ​തെ: കെ ​സു​രേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: എം. ​ശി​വ​ശ​ങ്ക​റി​നെ ഒ​രു ഗ​ത്യ​ന്ത​ര​വു​മി​ല്ലാ​തെ​യാ​ണ് സ​സ്പെ​ന്‍​ഡ് ചെ​യ്ത​തെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍. ശി​വ​ശ​ങ്ക​റി​നെ ര​ക്ഷി​ക്കാ​നു​ള്ള എ​ല്ലാ ശ്ര​മ​വും വി​ഫ​ല​മാ​യ​പ്പോ​ഴാ​ണ് ഇ​പ്പോ​ള്‍ ഈ ​ന​ട​പ​ടി. ഇ​തു​കൊ​ണ്ടൊ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ മേ​ല്‍ പ​തി​ച്ച ക​ള​ങ്കം ക​ഴു​കി​ക്ക​ള​യാ​നാ​വി​ല്ലെ​ന്നും സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

തെളിവ് ലഭിക്കാതെ ശിവശങ്കരനെതിരെ നടപടിയെടുക്കാനാകില്ലെന്നാണ് പിണറായി ഇതുവരെ പറഞ്ഞിരുന്നത്. കസ്റ്റംസ് പത്തുമണിക്കൂറോളം അദ്ദേഹത്തെ ചോദ്യം ചെയ്തിട്ടും ശിവശങ്കരന്‍ കുറ്റക്കാരനല്ലെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി. രാജ്യദ്രോഹ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി അകത്താകുമെന്ന ഘട്ടത്തിലെത്തിയപ്പോഴും അദ്ദേഹത്തെ സംരക്ഷിക്കാനായിരുന്നു ശ്രമം. ഇതെല്ലാം വ്യക്തമാക്കുന്നത് മുഖ്യമന്ത്രിക്കും പലതും ഭയക്കാനുണ്ടെന്നാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതലക്കാരനായിരുന്നതു കൊണ്ട് കള്ളക്കടത്തിനും രാജ്യദ്രോഹത്തിനും അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി തന്നെ കൂട്ടു നിന്നെന്ന ആക്ഷേപം വരുമ്പോള്‍ പ്രതിയാക്കപ്പെടുന്നത് സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.

താനിതൊന്നും അറിഞ്ഞതല്ലെന്നും അന്വേഷണം വരട്ടെയെന്നുമുള്ള പിണറായിയുടെ നിലപാട് ജനങ്ങളെ പറ്റിക്കാനാണ്. താനറിയാതെ തന്റെ ഓഫീസില്‍ ഒന്നും നടക്കില്ലെന്ന് വീമ്പുപറയുമ്പോള്‍ ശിവശങ്കരന്‍ ആ ഓഫീസിലിരുന്ന് കള്ളക്കടത്തുകാര്‍ക്ക് കൂട്ടുനിന്നെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നു. ഒരു നിമിഷം പോലും പിണറായി വിജയന് മുഖ്യമന്ത്രിക്കസേരയില്‍ തുടരാന്‍ അര്‍ഹതയില്ല. അന്തസ്സുണ്ടെങ്കില്‍ രാജിവച്ച് പുറത്തുപോകണമെന്നും കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Related Stories

Anweshanam
www.anweshanam.com