ഇഡിക്കെതിരായ ജുഡീഷ്യൽ അന്വേഷണം; സർക്കാർ നടപടിയെ വിമര്‍ശിച്ച് കെ സുരേന്ദ്രൻ

ഇ.ഡിക്കെതിരെയുള്ള സർക്കാർ നീക്കം ഭരണഘടനാ വിരുദ്ധമാണ്. മുഖ്യമന്ത്രി സ്വയം അപഹാസ്യനാകുകയാണെന്നും കെ. സുരേന്ദ്രൻ കൂട്ടിച്ചേർത്തു
ഇഡിക്കെതിരായ ജുഡീഷ്യൽ അന്വേഷണം; സർക്കാർ നടപടിയെ വിമര്‍ശിച്ച് കെ സുരേന്ദ്രൻ

പത്തനംതിട്ട: കേന്ദ്രഅന്വേഷണ ഏജൻസികൾക്കെതിരെ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാനസർക്കാർ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടേത് അമിത അധികാരപ്രയോഗമാണെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയുടേത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമാണ്. ഇ.ഡിക്കെതിരെയുള്ള സർക്കാർ നീക്കം ഭരണഘടനാ വിരുദ്ധമാണ്. മുഖ്യമന്ത്രി സ്വയം അപഹാസ്യനാകുകയാണെന്നും കെ. സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ് സമയത്ത് കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ അപൂർവ്വവും അസാധാരണമായ നീക്കമാണ് സംസ്ഥാനസർക്കാർ നടത്തുന്നത്. എൻഫോഴ്സമെന്റ് ഡയറക്ടടേറ്റ് ഉൾപ്പടെ കേന്ദ്ര എജൻസികൾ നടത്തുന്ന അന്വേഷണത്തെക്കുറിച്ചാണ് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുള്ളത്. കേന്ദ്രഎജൻസികൾ നടത്തുന്ന അന്വേഷണത്തെക്കുറിച്ച് ഒരു സംസ്ഥാനസർക്കാർ ജുഡീഷ്യൽ കമ്മീഷൻ വച്ച് പരിശോധിക്കുന്നത് ഇത് ആദ്യമായാണ്. ഈ സാഹചര്യത്തിലാണ് കെ സുരേന്ദ്രൻ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശവുമായി രംഗത്തെത്തുന്നത്

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ജുഡീഷ്യൽ അന്വേഷണം നടത്താൻ മന്ത്രിസഭായോഗത്തിലാണ് തീരുമാനമായത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ ഉത്തരവ് ഇറക്കാനാണ് തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ പേര് പറയാൻ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നയ്ക്ക് മേൽ ഇ.ഡി സമ്മർദം ചെലുത്തിയെന്ന ആരോപണം അന്വേഷിക്കും. സ്വപ്‌നയുടെ ശബ്ദരേഖയും ഗൂഢാലോചനയും അന്വേഷണ പരിധിയിൽ വരും. ജസ്റ്റിസ് വി. കെ മോഹനനായിരിക്കും അന്വേഷണ കമ്മീഷൻ.

No stories found.
Anweshanam അന്വേഷണം
www.anweshanam.com