കോവിഡ് രോഗിയുടെ ശവസംസ്കാരം തടഞ്ഞ സംഭവം; പ്രാദേശിക വികാരം മാത്രമെന്ന് കെ സുരേന്ദ്രൻ
Kerala

കോവിഡ് രോഗിയുടെ ശവസംസ്കാരം തടഞ്ഞ സംഭവം; പ്രാദേശിക വികാരം മാത്രമെന്ന് കെ സുരേന്ദ്രൻ

സിപിഎം സംഭവത്തെ വഷളാക്കി മുതലെടുപ്പ് നടത്താനാണ് ശ്രമിക്കുന്നത്.

By News Desk

Published on :

കോഴിക്കോട്: കോട്ടയത്ത് കോവിഡ് ബാധിച്ച് മരിച്ച ആളുടെ സംസ്കാരം തടഞ്ഞ സംഭവം പ്രാദേശിക വികാരം മാത്രമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും, സിപിഎം സംഭവത്തെ വഷളാക്കി മുതലെടുപ്പ് നടത്താൻ ആണ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അതെസമയം, കെ ഫോൺ ഇടപാടിൽ ഊരാളുങ്കൽ സർവീസ് സൊസൈറ്റിയുടെ ഇടപെടലില്‍ ദുരൂഹതയുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു. സിപിഐഎമ്മിന്റെ നിയന്ത്രണത്തിലുള്ള സൊസൈറ്റിയാണിത്.

കാക്കനാട് സ്മാർട്ട് സിറ്റിയുടെ ഭൂമി സ്വകാര്യ കമ്പനിക്ക് കൊടുക്കാൻ സിപിഎം ഗൂഢാലോചന നടത്തിയെന്നും മുഖ്യമന്ത്രി ഓഫീസിലെ പല ആളുകളുമായി സ്വപ്നക്കും സരിത്തിനും ബന്ധമുണ്ടെന്നും സുരേന്ദ്രൻ ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ മകളുടെ വ്യവസായ സംരംഭത്തിന് സഹായം നൽകുന്നത് ആരൊക്കെയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Anweshanam
www.anweshanam.com