ബിരുദം നേടിയെന്ന് കെ സുരേന്ദ്രന്‍; പരീക്ഷ ജയിച്ചി​ട്ടില്ലെന്ന്​ സര്‍വകലാശാല

കാലിക്കറ്റ്​ സര്‍വകലാശാലയില്‍നിന്ന്​ ബിരുദം നേടിയെന്ന് സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ്​ കമീഷന്​ സമര്‍പ്പിച്ച സത്യവാങ്​മൂലത്തില്‍​ അവകാശപ്പെടുന്നു
ബിരുദം നേടിയെന്ന് കെ സുരേന്ദ്രന്‍; പരീക്ഷ ജയിച്ചി​ട്ടില്ലെന്ന്​ സര്‍വകലാശാല

കോഴിക്കോട്​: നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍​​ കെ. സുരേന്ദ്രന്‍ സത്യവാങ്​മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ സമര്‍പ്പിച്ചെന്ന്‍ ആരോപണം.

കാലിക്കറ്റ്​ സര്‍വകലാശാലയില്‍നിന്ന്​ ബിരുദം നേടിയെന്ന് സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ്​ കമീഷന്​ സമര്‍പ്പിച്ച സത്യവാങ്​മൂലത്തില്‍​ അവകാശപ്പെടുന്നു​. 1987-90 ബാച്ചില്‍ സാമൂതിരി ഗുരുവായൂരപ്പന്‍ കോളജില്‍നിന്ന്​ ബി.എസ്​സി ബിരുദം നേടിയെന്നാണ്​ സത്യവാങ്​മൂലത്തിലുള്ളത്​.

എന്നാല്‍, സുരേ​ന്ദ്രന്‍ പരീക്ഷ ജയിച്ചിട്ടില്ലെന്ന്​ വിവരാവകാശരേഖകള്‍ വ്യക്തമാക്കുന്നു. 94212 എന്ന രജിസ്​ട്രേഷന്‍ നമ്ബറായിരുന്നു സുരേന്ദ്ര​േന്‍റത്​. സുരേന്ദ്രന്‍ പരീക്ഷ ജയിച്ചിട്ടില്ലെന്ന്​ ഡെപ്യൂട്ടി രജിസ്​ട്രാര്‍ നല്‍കിയ മറുപടിയില്‍ പറയുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com