ഇന്ധന വിലവര്‍ദ്ധന; സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നു: കെ സുരേന്ദ്രന്‍

മനസാക്ഷിയുണ്ടെങ്കില്‍ പിണറായിവിജയന്‍ നികുതിയിനത്തില്‍ പത്ത് രൂപ കുറക്കണമെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു
ഇന്ധന വിലവര്‍ദ്ധന; സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നു: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ദിനം പ്രതിയുള്ള ഇന്ധനവിലയില്‍ സംസ്ഥാന സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഒരു ലിറ്റര്‍ പെട്രോളിന്റെ നികുതിയില്‍ നിന്നും ലഭിക്കുന്ന 40 ശതമാനവും സംസ്ഥാന സര്‍ക്കാരിനാണ് ലഭിക്കുന്നത്, ഇത്തരത്തില്‍ കാശ് വാങ്ങി ജനങ്ങളെ കൊള്ളയടിക്കുകയാണ് സര്‍ക്കാരെന്ന് സുരേന്ദ്രന്‍ പറഞ്ഞു. മനസാക്ഷിയുണ്ടെങ്കില്‍ പിണറായിവിജയന്‍ നികുതിയിനത്തില്‍ പത്ത് രൂപ കുറക്കണമെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പെട്രോളിയം ഉത്പ്പന്നങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാനം തയ്യാറാണാ എന്നും ഇക്കാര്യം 'സാമ്ബത്തിക വിദഗ്ധന്‍' ധനമന്ത്രി തോമസ് ഐസക്കിനോട് ചോദിക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. 17 രൂപയാണ് ഇപ്പോള്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ ടാക്‌സ്. അതില്‍ 42 % സംസ്ഥാനത്തിന് തിരിച്ചുകൊടുക്കുന്നതാണ്. 14, 15 ധനകാര്യ കമ്മീഷന്‍ സംസ്ഥാനങ്ങളുടെ നികുതി വിഹിതം വര്‍ധിപ്പിച്ചിരിക്കുകയാണ്. 17 ല്‍ 42 എന്ന് പറയുമ്ബോള്‍ കേന്ദ്രത്തിന് എത്രയാണ് കിട്ടുന്നത്. മനസാക്ഷിയുണ്ടെങ്കില്‍ പിണറായി വിജയന്‍ 10 രൂപ നികുതി കുറക്കണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

പാചകവാതകത്തിന് വില വര്‍ദ്ധിപ്പിച്ച കാര്യത്തെക്കുറിച്ച്‌ ചോദ്യം വന്നപ്പോള്‍ എല്ലാത്തിന്റെ കാര്യത്തിലും ഇത് തന്നെയാണ് അവസ്ഥ എന്ന് അദ്ദേഹം പറഞ്ഞു. സബ്‌സിഡിയില്‍ ഗ്യാസ് ഉപയോഗിക്കുന്നവര്‍ക്ക് വിലവര്‍ധനവ് ഉണ്ടായിട്ടില്ല. വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വിലയാണ് വര്‍ധിച്ചത്. ആ കാര്യത്തിലും കേന്ദ്രത്തിന്റെ നികുതി സംസ്ഥാനത്തിന് നല്‍കുന്നുണ്ട്. സ്റ്റേറ്റിന് ഒരു ചെലവും ഇല്ല.

ബിജെപി ഗോവയിലും ഗുജറാത്തിലുമെല്ലാം കുറച്ചിട്ടുണ്ട്. രാജസ്ഥാനിലാണ് ഏറ്റവും കൂടുതല്‍. അവിടെ തങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com