സ്പീക്കറുടെ വിദേശയാത്രകള്‍ ദുരൂഹം; സ്വര്‍ണക്കടത്തിനെ സഹായിച്ചു, ഗുരുതര ആരോപണവുമായി കെ സുരേന്ദ്രന്‍

കൊള്ള സംഘങ്ങളെ സഹായിക്കാന്‍ നേതാക്കള്‍ പദവികള്‍ ദുരുപയോഗം ചെയ്തത് ഞെട്ടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സ്പീക്കറുടെ വിദേശയാത്രകള്‍ ദുരൂഹം; സ്വര്‍ണക്കടത്തിനെ സഹായിച്ചു, ഗുരുതര ആരോപണവുമായി കെ സുരേന്ദ്രന്‍

തിരുവനന്തപുരം:നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്പീക്കര്‍ സ്വര്‍ണക്കടത്തിനെ സഹായിച്ചെന്നും അദ്ദേഹത്തിന്റെ വിദേശ യാത്രകള്‍ ദുരൂഹമാണെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. കൊള്ള സംഘങ്ങളെ സഹായിക്കാന്‍ നേതാക്കള്‍ പദവികള്‍ ദുരുപയോഗം ചെയ്തത് ഞെട്ടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഭഗവാന്റെ പേരുള്ള പ്രമുഖന് സ്വര്‍ണക്കടത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് നേരത്തെ കെ. സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ പേര് വെളിപ്പെടുത്തി ആരോപണവുമായി സുരേന്ദ്രന്‍ രംഗത്തെത്തിയിരിക്കുന്നത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com