ജ​ലീ​ലി​നെ മ​ന്ത്രി​സ​ഭ​യി​ല്‍​നി​ന്നും പു​റ​ത്താ​ക്ക​ണ​മെ​ന്ന് കെ.​സു​രേ​ന്ദ്ര​ന്‍

പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ക്ക് ഉറപ്പാണ് ജയിലെന്ന് സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു
ജ​ലീ​ലി​നെ മ​ന്ത്രി​സ​ഭ​യി​ല്‍​നി​ന്നും പു​റ​ത്താ​ക്ക​ണ​മെ​ന്ന് കെ.​സു​രേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി കെ ​ടി ജ​ലീ​ല്‍ ബ​ന്ധു​നി​യ​മ​ന​ത്തി​ല്‍ തെ​റ്റു​കാ​ര​നാ​ണെ​ന്ന ലോ​കാ​യു​ക്ത​യു​ടെ ക​ണ്ടെ​ത്ത​ല്‍ ഗൗ​ര​വ​ത​ര​മാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍. ജ​ലീ​ലി​നെ ഉ​ട​ന്‍ മ​ന്ത്രി​സ​ഭ​യി​ല്‍ നി​ന്നും പു​റ​ത്താ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ക്ക് ഉറപ്പാണ് ജയിലെന്ന് സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. ജലീല്‍ തന്റെ ബന്ധുവായ അദീപിനെ ന്യൂനപക്ഷ കോര്‍പ്പറേഷന്റെ ജനറല്‍ മാനേജരായി നിയമിച്ചത് അനധികൃതമായാണെന്ന് വ്യക്തമായ സ്ഥിതിക്ക് മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണം. വരും ദിവസങ്ങളില്‍ സര്‍ക്കാരിന്റെ കൂടുതല്‍ അഴിമതികള്‍ പുറത്തു വരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ബന്ധുവായ അദീപിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ നിയമിച്ചതില്‍ജലീല്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നാണ് ലോകായുക്താ ഡിവിഷന്‍ ബെഞ്ച് വിധിച്ചത്.അദീപിനെ ജനറല്‍ മാനേജരായി നിയമിച്ച ജലീല്‍കുറ്റക്കാരനാണ്. അധികാര ദുര്‍വിനിയോഗമാണ് നടത്തിയത്. സ്വജനപക്ഷപാതം കാട്ടിയ അദ്ദേഹത്തിന് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നുമാണ് അലോകായുക്താ റിപ്പോര്‍ട്ടില്‍ പറയുന്നത്.

എന്നാല്‍ ലോകായുക്ത വിധിയെ തള്ളിക്കളയുന്ന നിലപാടാണ് ജലീല്‍ കൈക്കൊണ്ടിരിക്കുന്നത്. ഹൈക്കോടതിയും മുന്‍ കേരള ഗവര്‍ണറും സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസുമായ പി. സദാശിവവും തള്ളിയ കേസിലാണ് ലോകായുക്ത ഇപ്പോള്‍ ഇങ്ങിനെ ഒരു വിധി പുറപ്പെടുവിച്ചിരിക്കുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. പൂര്‍ണമായ വിധിപ്പകര്‍പ്പ് കിട്ടിയ ശേഷം നിയമ വിദഗ്ദ്ധരുമായി ആലോചിച്ച്‌ ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ജലീല്‍ പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com