
കാസര്‍കോട്: ഏറ്റവും വലിയ അസുരന് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്. സ്വാമി അയ്യപ്പനടക്കമുള്ള ദൈവങ്ങളെല്ലാം തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സര്‍ക്കാരിനൊപ്പമായിരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്ഥാവനയ്ക്കെതിരെയാണ് സുരേന്ദ്രന്റെ മറുപടി.
പിണറായിയും അദ്ദേഹത്തിന്റെ അസുരഗണങ്ങളും ചേര്‍ന്ന് ശബരിമലയില്‍ ചെയ്ത നീചമായ കാര്യങ്ങള്‍ വോട്ടര്‍മാര്‍ വീണ്ടും ഓര്‍മ്മിക്കുമെന്ന് കരുതിയാണ് അദ്ദേഹം മലക്കം മറിഞ്ഞതെന്നും സുരേന്ദ്രന് ആരോപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് വന്നപ്പോള്‍ എല്ലാ നിലപാടും പിണറായി മാറ്റുകയാണെന്നും സുരേന്ദ്രന് പറഞ്ഞു.