സ്വര്‍ണ്ണക്കടത്തിന്റെ സൂത്രധാരന്‍ മുഖ്യമന്ത്രിയെന്ന് തെളിഞ്ഞുവെന്ന് കെ സുരേന്ദ്രന്‍

ധാര്‍മ്മികത ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് മുഖ്യമന്ത്രി രാജിവെക്കണമെന്ന് കെസുരേന്ദ്രന്‍
സ്വര്‍ണ്ണക്കടത്തിന്റെ സൂത്രധാരന്‍ മുഖ്യമന്ത്രിയെന്ന് തെളിഞ്ഞുവെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തിന്റെ സൂത്രധാരന്‍ മുഖ്യമന്ത്രിയാണെന്ന് തെളിഞ്ഞുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ബിജെപി മൂന്ന് മാസം മുമ്പ് ആരോപിച്ച കാര്യങ്ങള്‍ അന്വേഷണ ഏജന്‍സിക്ക് വ്യക്തമായി കഴിഞ്ഞുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണ് നടന്നത്. അദ്ദേഹത്തിന്റെ ഓഫീസിന് രാജ്യദ്രോഹകേസില്‍ പങ്കുണ്ടെന്ന് വ്യക്തമായിരിക്കുന്നുവെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. ധാര്‍മ്മികത ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് മുഖ്യമന്ത്രി രാജിവെക്കണം. രാജ്യത്തെ നാണംകെടുത്തിയ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് സിപിഎം കേന്ദ്രകമ്മിറ്റി മറുപടി പറയണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. സര്‍ക്കാരിനെതിരായ സമരം വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാക്കും. മുഖ്യമന്ത്രിയും സര്‍ക്കാരും രാജിവെച്ചൊഴിയും വരെ പ്രതിഷേധങ്ങള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍ഫോഴ്‌സ്‌മെന്റിന് സ്വപ്‌ന സുരേഷ് നല്‍കിയ മൊഴി പുറത്ത് വന്നതിന്റെ അടിസ്ഥാനത്തിലാണ് സുരേന്ദ്രന്റെ പ്രതികരണം

Related Stories

Anweshanam
www.anweshanam.com