'മീശ'യ്ക്ക് സാഹിത്യ പുരസ്കാരം; ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയെന്ന്‍ കെ ​സു​രേ​ന്ദ്ര​ന്‍

ശ​ബ​രി​മ​ല​യി​ല്‍ ചെ​യ്ത അ​തേ കാ​ര്യ​മാ​ണ് പി​ണ​റാ​യി ആ​വ​ര്‍​ത്തി​ച്ച്‌ ചെ​യ്യു​ന്ന​തെ​ന്നും സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു
'മീശ'യ്ക്ക് സാഹിത്യ പുരസ്കാരം;  ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയെന്ന്‍ കെ ​സു​രേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: മീ​ശ നോ​വ​ലി​നെ കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ര്‍​ഡി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത് ഹി​ന്ദു സ​മൂ​ഹ​ത്തി​നോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ ​സു​രേ​ന്ദ്ര​ന്‍. പി​ണ​റാ​യി വി​ജ​യ​ന്‍ സ​ര്‍​ക്കാ​രി​ന് ഹി​ന്ദു​ക്ക​ളോ​ടു​ള്ള ക​ലി അ​ട​ങ്ങി​യി​ട്ടി​ല്ല. ശ​ബ​രി​മ​ല​യി​ല്‍ ചെ​യ്ത അ​തേ കാ​ര്യ​മാ​ണ് പി​ണ​റാ​യി ആ​വ​ര്‍​ത്തി​ച്ച്‌ ചെ​യ്യു​ന്ന​തെ​ന്നും സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

വ​ര്‍​ഗീ​യ പ​രാ​മ​ര്‍​ശ​മു​ള്ള നോ​വ​ലാ​ണ് മീ​ശ. ഹി​ന്ദു സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍​ന്ന് നോ​വ​ല്‍ പ്ര​സാ​ധ​ക​ര്‍ ത​ന്നെ പി​ന്‍​വ​ലി​ച്ച​താ​ണെ​ന്നും സു​രേ​ന്ദ്ര​ന്‍ വ്യ​ക്ത​മാ​ക്കി. മി​ക​ച്ച നോ​വ​ലി​നു​ള്ള കേ​ര​ളാ സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്‌​കാ​ര​മാ​ണ് എ​സ്.​ഹ​രീ​ഷി​ന്‍റെ മീ​ശ​യ്ക്ക് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച​ത്.

അതേസമയം, മലയാള സമൂഹം പൂര്‍ണമായും ഹിന്ദുത്വത്തിന് കീഴടങ്ങിയിട്ടില്ല എന്നതിന്റെ തെളിവാണ് തന്റെ നോവലായ 'മീശ'യ്ക്ക് ലഭിച്ച കേരള സാഹിത്യ അക്കാദമി അവാര്‍ഡെന്ന് എഴുത്തുകാരന്‍ എസ് ഹരീഷ് പ്രതികരിച്ചു. ഇതാണ് അവാര്‍ഡ് തനിക്ക് ലഭിച്ചതിന്റെ രാഷ്ട്രീയ പ്രാധാന്യമെന്നും പുരസ്കാരം ലഭിച്ചതില്‍ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മികച്ച നോവലിനുള്ള 2019ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡാണ് 'മീശ' നേടിയത്. സാഹിത്യ പുരസ്കാരം. 25,000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്‌കാരങ്ങള്‍.

മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് മീശ നോവൽ ആദ്യം പ്രസിദ്ധീകരിച്ചുവന്നിരുന്നത്. എന്നാൽ വിവാദ പരാമർശങ്ങളുടെ പേരിൽ നോവലിന്‍റെ പ്രസിദ്ധീകരണം ആഴ്ചപ്പതിപ്പ് നിർത്തി. ഒടുവിൽ ഡിസി ബുക്സ് പുസ്തകം പ്രസിദ്ധീകരിക്കുകയായിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com