കെ. സുധാകരന്‍ എംപിക്ക് കോവിഡ്

കണ്ണൂർ ജില്ലാ ആശുപത്രിയിൽ നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്
കെ. സുധാകരന്‍ എംപിക്ക് കോവിഡ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ. സുധാകരന് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലാ ആശുപത്രിയിൽ നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അദ്ദേഹം തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ വെളിപ്പെടുത്തിയത്.

താനുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ ക്വാറന്റീനില്‍ പോകുന്നത് അടക്കമുളള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. കണ്ണൂരില്‍നിന്നുള്ള ലോക്‌സഭാംഗമാണ് മുന്‍ മന്ത്രികൂടിയായ കെ സുധാകരന്‍.

എൻകെ പ്രേമചന്ദ്രൻ എംപിക്കും അടുത്തിടെ കോവിഡ് സ്ഥിരീകിരിച്ചിരുന്നു. അദ്ദേഹം ഇന്നാണ് കൊവിഡ് മുക്തനായി ആശുപത്രിവിട്ടത്. പാർലമെന്റിൽ സമ്മേളനത്തിലെത്തിയ 43 എംപിമാർക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Related Stories

Anweshanam
www.anweshanam.com