മുഖ്യമന്ത്രിയുടെ ഓഫീസ് കൊള്ളക്കാരന്റെ ആസ്ഥാനമന്ദിരം: കെ. സുധാകരന്‍

ഉളപ്പില്ലായ്മയുടെ പ്രതീകമാണ് പിണറായി വിജയന്‍- കെ. സുധാകരന്‍.
മുഖ്യമന്ത്രിയുടെ ഓഫീസ് കൊള്ളക്കാരന്റെ ആസ്ഥാനമന്ദിരം: കെ. സുധാകരന്‍

കണ്ണൂര്‍: കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസ് കൊള്ളക്കാരന്റെ ആസ്ഥാനമന്ദിരമെന്ന് കെ. സുധാകരന്‍. ഉളപ്പില്ലായ്മയുടെ പ്രതീകമാണ് പിണറായി വിജയന്‍. യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി കല്‍തുറങ്കിലേക്ക് പോകുമെന്നും സുധാകരന്‍ പറഞ്ഞു. ഇരിക്കൂറില്‍ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എനിക്കാര്, എന്റെ മക്കള്‍ക്കാര്, എന്റെ കുടുംബത്തിനാര്, അസുഖം വന്നാല്‍ ആര് സഹായിക്കും അവരാണ് എന്റെ രാഷ്ട്രീയം എന്ന് വിശ്വസിക്കുന്ന സമൂഹത്തിന് മുന്നിലാണ് നാം ജീവിക്കുന്നത്. ഇങ്ങനെയുള്ള ഘട്ടത്തില്‍ അവരെ ശ്രദ്ധിക്കുന്നു, സംരക്ഷിക്കുന്നു എന്ന് വരുത്താനുള്ള പ്രവര്‍ത്തന ശൈലികൂടി അനിവാര്യമാണ്. അതുകൊണ്ട് തന്നെ പ്രവര്‍ത്തിക്കായി ജനങ്ങളിലേക്ക് ഇറങ്ങണമെന്നും കെ. സുധാകരന്‍ പറഞ്ഞു.

പലതും നമുക്ക് ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കുന്നില്ല. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടത് സര്‍ക്കാരിന്റെ പോരായ്മകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിച്ചില്ല. പത്രമാധ്യമങ്ങളിലൂടെ സ്വര്‍ണ്ണക്കടത്തും മറ്റും അറിയുന്നത് 40 ശതമാനത്തോളം പേര്‍ മാത്രമാണ്. ബാക്കിയുള്ളവരിലേക്ക് നമ്മള്‍ എത്തിക്കണം. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോവിഡ് കാരണം നമുക്കതിന് സാധിച്ചില്ലെന്നും സുധാകരന്‍ പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com