ബ​ഫ​ര്‍സോ​ണു​ക​ള്‍ സൃ​ഷ്​​ടി​ക്കാ​നുള്ള തീരുമാനം: ഭേദഗതി വരുത്തുമെന്ന് മന്ത്രി കെ. രാജു
വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ൾ​ക്ക് ചു​റ്റും 10 കി​ലോ​മീ​റ്റ​ര്‍ വ​രെ വി​സ്തീ​ര്‍ണ​ത്തി​ല്‍ ബ​ഫ​ര്‍സോ​ണു​ക​ള്‍ സൃ​ഷ്​​ടി​ക്കാ​നുള്ള കേന്ദ്ര തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ ഈ നടപടി.
ബ​ഫ​ര്‍സോ​ണു​ക​ള്‍ സൃ​ഷ്​​ടി​ക്കാ​നുള്ള തീരുമാനം: ഭേദഗതി വരുത്തുമെന്ന് മന്ത്രി കെ. രാജു

തി​രു​വ​ന​ന്ത​പു​രം: വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളോ​ട് ചേ​ര്‍ന്ന ജ​ന​വാ​സ​മേ​ഖ​ല ബ​ഫ​ർ സോ​ണി​ൽ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനത്തിൽ ഭേദഗതി വരുത്താൻ തീരുമാനം. എവിടെയെങ്കിലും അധികമായി ജനം താമസിക്കുന്ന മേഖകലകൾ ബഫർ സോണിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും കരട് വിജ്ഞാപനത്തിൽ ഭേദഗതി വരുത്തുമെന്നും മന്ത്രി കെ. രാജു വ്യക്തമാക്കി.

വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ൾ​ക്ക് ചു​റ്റും 10 കി​ലോ​മീ​റ്റ​ര്‍ വ​രെ വി​സ്തീ​ര്‍ണ​ത്തി​ല്‍ ബ​ഫ​ര്‍സോ​ണു​ക​ള്‍ സൃ​ഷ്​​ടി​ക്കാ​നുള്ള കേന്ദ്ര തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ ഈ നടപടി. ഇത് സംബന്ധിച്ച റിപ്പോർട്ട് അടിയന്തരമായി നൽകാൻ ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി കൂടി പരിശോധിച്ച ശേഷം കേന്ദ്രത്തിന് ഈ റിപ്പോർട്ട് അയച്ചു കൊടുക്കുമെന്നും മന്ത്രി അറിയിച്ചു.

അതേ സമയം മലബാർ വന്യജീവി സങ്കേതത്തിന് ചുറ്റും ബഫർ സോൺ നിശ്ചയിക്കുന്ന വിഷയത്തില്‍ വനം വകുപ്പ് പഠനം നടത്തും. കോഴിക്കോട് ജില്ലയിൽ വിസ്തൃതിയിൽ മാറ്റം വരുത്തുന്നതിനെ കുറിച്ച് പഠിക്കാൻ വനം വകുപ്പിനെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ അറിയിച്ചു. ഒക്ടോബർ 15നകം വനംവകുപ്പ് പഠന റിപ്പോർട്ട് സമർപ്പിക്കും. ഈ റിപ്പോർട്ട് സർക്കാറിന് കൈമാറും.

Related Stories

Anweshanam
www.anweshanam.com