പത്ത് വര്ഷം പ്രതിപക്ഷത്തിരുനാൽ കോൺഗ്രസിന് ഒന്നും സംഭവിക്കില്ല: കെ.മുരളീധരൻ

ഇതിലും വലിയ വീഴ്ചകളിൽ നിന്നും കോൺഗ്രസ് കരകയറിയിട്ടുണ്ട്. നേമത്ത് ബി ജെ പി അക്കൗണ്ട് പൂട്ടിയത് കോൺഗ്രെസ്സാണ്.
പത്ത് വര്ഷം പ്രതിപക്ഷത്തിരുനാൽ കോൺഗ്രസിന് ഒന്നും സംഭവിക്കില്ല: കെ.മുരളീധരൻ

തിരുവനന്തപുരം; പത്ത് വര്ഷം പ്രതിപക്ഷത്തിരുനാൽ കോൺഗ്രസിന് ഒന്നും സംഭവിക്കില്ലെന്ന് പാർട്ടി നേതാവ് കെ.മുരളീധരൻ.അങ്ങനെ തകർന്ന് പോകുന്ന പാർട്ടി അല്ല കോൺഗ്രസ് എന്നും അദ്ദേഹം പറഞ്ഞു.

ഇതിലും വലിയ വീഴ്ചകളിൽ നിന്നും കോൺഗ്രസ് കരകയറിയിട്ടുണ്ട്. നേമത്ത് ബി ജെ പി അക്കൗണ്ട് പൂട്ടിയത് കോൺഗ്രെസ്സാണ്.

ബി ജെ പി വാർഡുകളിൽ കോൺഗ്രസിന് മുന്നേറ്റമുണ്ടായി. മുന്നണികൾക്ക് നേമത്ത് വോട്ട് കുറഞ്ഞപ്പോൾ കോൺഗ്രസിന് വോട്ട് കൂടിയെന്നും അദ്ദേഹം പറഞ്ഞു.

ലോട്ടറി അടിച്ചെന്ന് കരുതി പിണറായി വിജയനോ പാർട്ടിയോ അഹങ്കരിക്കരുത്.തിരഞ്ഞെടുപ്പിൽ വിജയിക്കുമ്പോൾ വിനയം കാണിക്കേണ്ട മുഖ്യമന്ത്രി എല്ലാവരെയും ചീത്ത പറയുകയാണ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com