കെ മുരളീധരൻ കെപിസിസി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം രാജിവച്ചു

രാജിക്കാര്യം അറിയിച്ച്‌ കോണ്‍ഗ്രസിന്റെ ഇടക്കാല ദേശീയ അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് കത്ത് നല്‍കി
കെ മുരളീധരൻ കെപിസിസി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം രാജിവച്ചു

തിരുവനന്തപുരം: കെ മുരളീധരൻ കെപിസിസി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം രാജിവച്ചു. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം രാജിവച്ചൊഴിഞ്ഞ് ബെന്നി ബെഹനാന് പിന്നാലെ നേതൃത്വത്തോടുള്ള അതൃപ്തിയെ തുടർന്നാണ് തീരുമാനം. രാജിക്കാര്യം അറിയിച്ച്‌ കോണ്‍ഗ്രസിന്റെ ഇടക്കാല ദേശീയ അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് കത്ത് നല്‍കി.

സംസ്ഥാന നേതൃത്വം ഏകപക്ഷീയമായി കാര്യങ്ങൾ തീരുമാനിക്കുന്നുവെന്നും ആക്ഷേപം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആവശ്യമില്ലാത്ത സ്ഥലത്ത് നിൽക്കണ്ടല്ലോ എന്ന് മുരളീധരൻ പ്രതികരിച്ചു.

Related Stories

Anweshanam
www.anweshanam.com