കെ ബാബുവിന് തെരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള പണം നൽകി ശബരിമല മുൻ മേൽശാന്തി

അതിനിടെ സ്വരാജിന്‍റെ പ്രസം​ഗം തെരഞ്ഞെടുപ്പിൽ പ്രധാന പ്രചാരണായുധമാക്കുകയാണ് യുഡിഎഫും ബിജെപിയും
കെ ബാബുവിന് തെരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള പണം നൽകി ശബരിമല മുൻ മേൽശാന്തി

കൊച്ചി: യുഡിഎഫ് സ്ഥാനാർഥി കെ ബാബുവിന് തെരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള പണം നൽകി ശബരിമല മുൻ മേൽശാന്തി. തൃപ്പൂണിത്തുറ മണ്ഡലത്തിൽ യുഡിഎഫ് കൺവെൻഷനിൽ വച്ചാണ് ഏഴിക്കോട് ശശിധരൻ നമ്പൂതിരിയാണു പണം നൽകിയത്. ശബരിമല അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയല്ലെന്ന എം.സ്വരാജ് എംഎൽഎയുടെ പരാമർശത്തിൽ പ്രതിഷേധിച്ചാണ് നടപടി.

അയ്യപ്പനെ അവഹേളിച്ച എൽഡിഎഫ് സ്ഥാനാർഥി പരാജയപ്പെടണമെന്ന് ആഗ്രഹം ഉള്ളതു കൊണ്ടാണ് ഇതിനു മുതിർന്നതെന്നു ശശിധരൻ നമ്പൂതിരി പറഞ്ഞു. അതിനിടെ സ്വരാജിന്‍റെ പ്രസം​ഗം തെരഞ്ഞെടുപ്പിൽ പ്രധാന പ്രചാരണായുധമാക്കുകയാണ് യുഡിഎഫും ബിജെപിയും

No stories found.
Anweshanam അന്വേഷണം
www.anweshanam.com