കാപ്പ ചുമത്താനുള്ള അധികാരം പൊലീസിന് നല്‍കണമെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍

നിലവില്‍ ജില്ലാഭരണകൂടത്തിനാണ് കാപ്പ ചുമത്താനുള്ള അധികാരം
കാപ്പ ചുമത്താനുള്ള അധികാരം പൊലീസിന് നല്‍കണമെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍

തിരുവനന്തപുരം:കാപ്പ ചുമത്താനുള്ള അധികാരം പൊലീസിന് നല്‍കണമെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാർശ.സംസ്ഥാനത്തെ അഴിമതിക്കാരും കഴിവില്ലാത്തവരുമായ പൊലീസുകാരെ പിരിച്ചുവിടണം, പൊലീസ് ചട്ടങ്ങള്‍ കര്‍ശനമായി നടപ്പിലാക്കണമെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ സര്‍ക്കാരിന് ശുപാർശ നല്‍കി.

ജയില്‍ പൊലീസ് വകുപ്പുകളുടെ സമഗ്രമായ പരിഷ്‌കരണം ലക്ഷ്യമിട്ടായിരുന്നു നേരത്തെ സര്‍ക്കാര്‍ ഈ കമ്മീഷന് രൂപം നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഇതിലെ പ്രധാന ശുപാർശയാണ് കാപ്പ ചുമത്താനുള്ള അധികാരം പൊലീസിന് നല്‍കണം എന്നത്.

നിലവില്‍ ജില്ലാഭരണകൂടത്തിനാണ് കാപ്പ ചുമത്താനുള്ള അധികാരം. കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിരവധി ചുമതലകളുള്ളതിനാല്‍ ഇക്കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാവുന്നില്ലെന്നും അതിനാല്‍ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് ഇതു സംബന്ധിച്ച അധികാരം നല്‍കണമെന്നുമാണ്ശുപാർശ.

Related Stories

Anweshanam
www.anweshanam.com