ബ​സ് നി​ര​ക്ക് വര്‍ധിപ്പിക്കാന്‍ ജ​സ്റ്റീ​സ് രാ​മ​ച​ന്ദ്ര​ന്‍ ക​മ്മീ​ഷ​ന്‍ ശുപാ​ര്‍​ശ
Kerala

ബ​സ് നി​ര​ക്ക് വര്‍ധിപ്പിക്കാന്‍ ജ​സ്റ്റീ​സ് രാ​മ​ച​ന്ദ്ര​ന്‍ ക​മ്മീ​ഷ​ന്‍ ശുപാ​ര്‍​ശ

മി​നി​മം നി​ര​ക്ക് പ​ത്തോ പ​ന്ത്ര​ണ്ടോ രൂ​പ​യാ​ക്കാ​നാ​ണ് ശി​പാ​ര്‍​ശ.

News Desk

News Desk

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്രതിസന്ധിയെ തുടർന്ന് ബ​സ് നി​ര​ക്ക് വര്‍ധിപ്പിക്കാന്‍ ശുപാ​ര്‍​ശ. മി​നി​മം നി​ര​ക്ക് പ​ത്തോ പ​ന്ത്ര​ണ്ടോ രൂ​പ​യാ​ക്കാ​നാ​ണ് ശി​പാ​ര്‍​ശ. ജ​സ്റ്റീ​സ് രാ​മ​ച​ന്ദ്ര​ന്‍ ക​മ്മീ​ഷ​ന്‍ ഇ​തു​സം​ബ​ന്ധി​ച്ച ഇ​ട​ക്കാ​ല റി​പ്പോ​ര്‍​ട്ട് സ​ര്‍​ക്കാ​രി​ന് ന​ല്‍​കി.

മി​നി​മം ചാ​ര്‍​ജ് എ​ട്ട് രൂ​പ​യാ​യി തു​ട​രു​ക​യാ​ണെ​ങ്കി​ല്‍ ദു​രം കു​റ​യ്ക്ക​ണ​മെ​ന്നും ശുപാ​ര്‍​ശ​യു​ണ്ട്. റി​പ്പോ​ര്‍​ട്ട് ച​ര്‍​ച്ച ചെ​യ്യാ​ന്‍ രാ​വി​ലെ 11ന് ​ഗ​താ​ഗ​ത മ​ന്ത്രി യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്.

കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ തു​ട​ര്‍​ന്നു മി​ക്ക ബസുകളിലും ആളുകളെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ട്. ഇതിനാൽ വൻവരുമാന നഷ്ടമാണ് ബസ് ഉടമകൾക്ക് ഏൽക്കേണ്ടി വരുന്നത്. നഷ്‌ടം സഹിച്ച് ഓടാൻ സാധിക്കാത്തതിനാൽ പല ബസുകളും ഇതുവരെ സർവീസ് തുടങ്ങിയിട്ടില്ല. അതിനിടെ ഡീസൽ വില 10 രൂപയിലധികം വർധിച്ചതും ബസ് ഉടമകൾക്ക് തിരിച്ചടിയായിട്ടുണ്ട്.

Anweshanam
www.anweshanam.com