ഇബ്രാഹിം കുഞ്ഞിനെ കാണാന്‍ വിജിലന്‍സ് ജഡ്ജി ആശുപത്രിയില്‍ എത്തും

കേസ് പരിഗണിക്കുന്ന ജഡ്ജി ജോബിന്‍ സെബാസ്റ്റ്യനാണ് ആശുപത്രിയിലെത്തി ഇബ്രാഹിം കുഞ്ഞിനെ കാണുക.
ഇബ്രാഹിം കുഞ്ഞിനെ കാണാന്‍ വിജിലന്‍സ് ജഡ്ജി ആശുപത്രിയില്‍ എത്തും

മൂവാറ്റുപുഴ: പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെ ജഡ്ജി ആശുപത്രിയിലെത്തി കാണും. ഇബ്രാഹിം കുഞ്ഞിനെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യാന്‍ സാധ്യത കുറവായതിനാലാണ് ജഡ്ജി നേരിട്ട് ആശുപത്രിയില്‍ എത്തുന്നത്.

മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് പാലാരിവട്ടം പാലം അഴിമതി കേസ് പരിഗണിക്കുന്നത്. കേസ് പരിഗണിക്കുന്ന ജഡ്ജി ജോബിന്‍ സെബാസ്റ്റ്യനാണ് ആശുപത്രിയിലെത്തി ഇബ്രാഹിം കുഞ്ഞിനെ കാണുക.

ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വിജിലൻസ് കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടർ ഉണ്ണികൃഷ്ൻ ചെറുന്നിയൂർ ആണ് കേസിൽ ഹാജരാവുക. പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിലെത്തി. കേസിൽ ഇബ്രാഹിംകുഞ്ഞിന്റെ ചികിത്സ തുടരുമെന്ന് ഡോക്‌ടർമാർ അറിയിച്ചിട്ടുണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com