ജോസഫ്- തോമസ് വിഭാഗങ്ങള്‍ ലയിച്ചു; ലയനം ശക്തി പകരുമെന്ന് ഉമ്മന്‍ചാണ്ടി

പിജെ ജോസഫ് ഗ്രൂപ്പുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്ന് പിസി തോമസ് വ്യക്തമാക്കി.
ജോസഫ്- തോമസ് വിഭാഗങ്ങള്‍ ലയിച്ചു; ലയനം ശക്തി പകരുമെന്ന് ഉമ്മന്‍ചാണ്ടി

കോട്ടയം: കേരള കോണ്‍ഗ്രസ് പിജെ ജോസഫ്-പിസി തോമസ് വിഭാഗങ്ങള്‍ ലയിച്ചു. പിജെ ജോസഫ് ഗ്രൂപ്പുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്ന് പിസി തോമസ് വ്യക്തമാക്കി. ലയന ശേഷം നടന്ന യുഡിഎഫിന്റെ കടുത്തുരുത്തി മണ്ഡലം കണ്‍വന്‍ഷന്‍ ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു.

പിസി തോമസിന്റെ വരവ് യുഡിഎഫിന് ശക്തിപകരുമെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. പിസി തോമസ് എത്തേണ്ടിടത്ത് എത്തിയെന്നും പിന്‍വാതില്‍ നിയമനത്തിനും അഴിമതിക്കുമെതിരെ ജനങ്ങള്‍ക്ക് പ്രതികരിക്കാനുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അതേസമയം, പിജെ ജോസഫാണ് ഇനി കേരള കോണ്‍ഗ്രസിന്റെ ചെയര്‍മാന്‍. പിസി തോമസ് ഡപ്യൂട്ടി ചെയര്‍മാനാകും. ഇരുപാര്‍ട്ടിയിലെയും നേതാക്കള്‍ പലഘട്ടങ്ങളിലായി ലയനം സംബന്ധിച്ച് രഹസ്യ ചര്‍ച്ചകള്‍ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം വരെ എന്‍.ഡി.എ പരിപാടികളിലെത്തിയ പി.സി. തോമസ് സീറ്റ് നിഷേധിക്കപ്പെട്ടതോടെ മുന്നണി വിടാന്‍ തീരുമാനിക്കുകയായിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com