ആശ്വാസത്തില്‍ ജോസഫ്: 10 സ്ഥാനാര്‍ത്ഥികള്‍ക്കും ട്രാക്ടര്‍ ചിഹ്നം ലഭിക്കും

എന്നിരുന്നാലും അംഗീകൃത രാഷ്ട്രീയകക്ഷിയെന്ന നിലയില്‍ ജോസഫ് വിഭാഗത്തിനാണ് മുന്‍ഗണന.
ആശ്വാസത്തില്‍ ജോസഫ്: 10 സ്ഥാനാര്‍ത്ഥികള്‍ക്കും ട്രാക്ടര്‍ ചിഹ്നം ലഭിക്കും

കോട്ടയം :പിജെ ജോസഫിന്ആശ്വാസം. കേരള കോണ്‍ഗ്രസിന്റെ 10 സ്ഥാനാര്‍ഥികള്‍ക്കും ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്‍ ചിഹ്നമായി ലഭിച്ചേക്കും. ചങ്ങനാശ്ശേരിയില്‍ മറ്റൊരു സ്ഥാനാര്‍ഥി ഇതേചിഹ്നം ആവശ്യപ്പെട്ടിരുന്നു. എന്നിരുന്നാലും അംഗീകൃത രാഷ്ട്രീയകക്ഷിയെന്ന നിലയില്‍ ജോസഫ് വിഭാഗത്തിനാണ് മുന്‍ഗണന. സൂക്ഷ്മപരിശോധന ശനിയാഴ്ച നടക്കാനിരിക്കെ, പാര്‍ട്ടിനേതൃത്വം ചിഹ്നവിഷയത്തില്‍ ആശങ്കയിലായിരുന്നു. ചങ്ങനാശ്ശേരിയില്‍ സ്ഥാനാര്‍ഥി വി.ജെ. ലാലിയുടെ പത്രികയില്‍ നോട്ടറി നമ്പറിന്റെ കുറവ് കണ്ടെത്തിയത് ആദ്യം ആശങ്കയുണ്ടാക്കിയെങ്കിലും പിന്നീട് സ്വീകരിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com