പി ജെ ജോസഫ് ഇപ്പോൾ പി സി തോമസിന്റെ പാർട്ടിയിൽ ചേർന്നത് തോട് ചെന്ന് ഓടയിൽ ലയിക്കുന്നതിനു സമാനം

കേരള കോൺഗ്രസ് തങ്ങളാണ് എന്ന് പറഞ്ഞു നടന്ന ജോസഫ് ഇപ്പോൾ സ്വതന്ത്രമായ എല്ലാ ചിഹ്നങ്ങളും ഉപയോഗിച്ച് കഴിഞ്ഞു .
പി ജെ ജോസഫ് ഇപ്പോൾ പി സി തോമസിന്റെ പാർട്ടിയിൽ ചേർന്നത് തോട്  ചെന്ന്  ഓടയിൽ ലയിക്കുന്നതിനു സമാനം

പാലാ : പി ജെ ജോസഫിന്റെ കേരള കോൺഗ്രസ് പി സി തോമസ് വിഭാഗത്തിൽ ലയിച്ചതിൽ പരിഹാസവുമായി കേരള കോൺഗ്രസ് എം നേതാവ് ജോസ് ടോം .സ്വന്തമായി പാർട്ടിയും ചിഹ്നവും ഇല്ലാത്ത പി ജെ ജോസഫ് ഇപ്പോൾ പി സി തോമസിന്റെ പാർട്ടിയിൽ ചേർന്നത് തോട് ചെന്ന് ഓടയിൽ ലയിക്കുന്നതിനു സമാനമാണെന്ന് അദ്ദേഹം പരിഹസിച്ചു .

പാലാ മണ്ഡലത്തിലെ എൽ ഡി എഫ് പ്രചാരണത്തിന് ഇടയിലാണ് ജോസ് ടോമിന്റെ പ്രതികരണം .കേരള കോൺഗ്രസ് എന്ന പാർട്ടിയുടെ പേരും ചിഹ്നവും ഹൈജാക്ക് ചെയ്യാൻ ആയിരുന്നു പി ജെ ജോസെഫിന്റെ ശ്രമം .

ഈ ശ്രമവുമായി ചെന്നപ്പോൾ സുപ്രീം കോടതിയും ഹൈക്കോടതിയും ഓടിച്ചുവിടുകയാണ് ഉണ്ടായത് .കേരള കോൺഗ്രസ് തങ്ങളാണ് എന്ന് പറഞ്ഞു നടന്ന ജോസഫ് ഇപ്പോൾ സ്വതന്ത്രമായ എല്ലാ ചിഹ്നങ്ങളും ഉപയോഗിച്ച് കഴിഞ്ഞു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com