ജോസ് കെ മാണി എൻഡിഎയിൽ ചേരാൻ നീക്കം നടത്തുന്നു; ആരോപണവുമായി പിജെ ജോസഫ്
ജോസിനു രണ്ടില ചിഹ്നം ലഭിക്കാൻ സഹായിച്ചത് ബിജെപിയാണെന്നും ജോസഫ് പറഞ്ഞു
ജോസ് കെ മാണി എൻഡിഎയിൽ ചേരാൻ നീക്കം നടത്തുന്നു; ആരോപണവുമായി പിജെ ജോസഫ്

കൊച്ചി: ജോസ് കെ മാണി എൻഡിഎയിൽ ചേരാനുള്ള നീക്കം നടത്തുന്നെന്ന ആരോപണവുമായി പി ജെ ജോസഫ്. ജോസിനു രണ്ടില ചിഹ്നം ലഭിക്കാൻ സഹായിച്ചത് ബിജെപിയാണെന്നും ജോസഫ് പറഞ്ഞു. യുഡിഎഫ് വിട്ട ജോസ് പക്ഷം ഇടതു മുന്നണിയിലേക്ക് ചേക്കേറാനുള്ള ചർച്ചകൾക്കിടെയാണ് പി ജെ ജോസഫിന്റെ പുതിയ ആരോപണം.

ഇടതു മുന്നണിയിലേക്കല്ല എൻഡിഎയിലേക്കാണ് ജോസ് കെ മണിയുടെ നോട്ടം. കേരള കോൺഗ്രസ്‌ ജന്മദിനത്തിൽ ആണ് എതിർ ചേരിക്കെതിരെ ജോസഫിന്റെ പുതിയ ആരോപണം.

അതേസമയം, കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ഗ​തി മാ​റ്റു​ന്ന പ്ര​ഖ്യാ​പ​നം ഉ​ട​നു​ണ്ടാ​കു​മെ​ന്ന് ജോ​സ് കെ. ​മാ​ണി പ്രഖ്യാപിച്ചു. കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ന് ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ രാ​ഷ്ട്രീ​യ നി​ല​പാ​ട് ഉ​ട​ന്‍ പ്ര​ഖ്യാ​പി​ക്കും. കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ഗ​തി കേ​ര​ള കോ​ണ്‍​ഗ്ര​സി​ലൂ​ടെ​യാ​കും നി​ര്‍​ണ​യി​ക്കു​ന്ന​ത്. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ളെ​ല്ലാം പാ​ര്‍​ട്ടി ന​ട​ത്തി ക​ഴി​ഞ്ഞു​വെ​ന്നും ജോ​സ് കെ ​മാ​ണി വ്യ​ക്ത​മാ​ക്കി.

Related Stories

Anweshanam
www.anweshanam.com