നീതി കിട്ടിയില്ല, യുഡിഎഫുമായുള്ള ഹൃദയ ബന്ധം മുറിച്ചു മാറ്റി: ജോസ് കെ മാണി
Kerala

നീതി കിട്ടിയില്ല, യുഡിഎഫുമായുള്ള ഹൃദയ ബന്ധം മുറിച്ചു മാറ്റി: ജോസ് കെ മാണി

തദ്ദേശ തെരഞ്ഞെടുപ്പ് വരെ ഒരു മുന്നണിയിലേക്കുമില്ല. തെരഞ്ഞെടുപ്പില്‍ വിജയ സാധ്യത നോക്കി പ്രാദേശിക സഹകരണം മാത്രമായിരിക്കും ഉണ്ടാകുകയെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് വ്യക്തമാക്കി.

By News Desk

Published on :

കോട്ടയം: യുഡിഎഫിന്‍റെ പുറത്താക്കല്‍ നടപടി നീതിയില്ലാത്ത തീരുമാനമെന്ന പ്രതികരണവുമായി ജോസ് കെ മാണി. മുന്നണിയുമായുള്ള ഹൃദയ ബന്ധം മുറിച്ചു. കേരളാ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ മുന്‍പും ശ്രമം നടന്നു. പാര്‍ട്ടി കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകുമെന്നും ജോസ് കെ മാണി പറഞ്ഞു.

സാധാരണക്കാരായ യുഡിഎഫ് പ്രവര്‍ത്തകരുടെ മനസ്സിന് മുറിവുണ്ടാക്കിയെന്നും ജോസ് കെ മാണി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് വരെ ഒരു മുന്നണിയിലേക്കുമില്ല. തെരഞ്ഞെടുപ്പില്‍ വിജയ സാധ്യത നോക്കി പ്രാദേശിക സഹകരണം മാത്രമായിരിക്കും ഉണ്ടാകുകയെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് വ്യക്തമാക്കി.

യുഡിഎഫിനോടും കോണ്‍ഗ്രസിനോടും മൃദുസമീപനം വേണ്ടെന്ന നിലപാടിലാണ് ജോസ് പക്ഷം. ഇന്നലെ പുറത്താക്കിയപ്പോള്‍ യുഡിഎഫിന് അനകൂലമായി ചില നേതാക്കള്‍ സംസാരിച്ചതില്‍ ജോസ് കെ മാണി അതൃപ്‍തി പ്രകടിപ്പിച്ചിരുന്നു.

Anweshanam
www.anweshanam.com