കേരള കോണ്‍ഗ്രസിനെ ഹൈജാക്ക് ചെയ്യാന്‍ ജോസഫ് ശ്രമിച്ചു; യുഡിഎഫിനെ ചതിച്ചിട്ടില്ല: ജോസ് കെ മാണി

തങ്ങളെ പുറത്താക്കിയതാണ്. അല്ലാതെ പുറത്തുപോയതല്ലെന്നും ജോസ് കെ. മാണി പറഞ്ഞു
കേരള കോണ്‍ഗ്രസിനെ ഹൈജാക്ക് ചെയ്യാന്‍ ജോസഫ് ശ്രമിച്ചു; യുഡിഎഫിനെ ചതിച്ചിട്ടില്ല: ജോസ് കെ മാണി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ മാണി. കേരള കോണ്‍ഗ്രസ് ഒരിക്കലും കോണ്‍ഗ്രസി യു.ഡി.എഫിനെ ചതിച്ചിട്ടില്ലെന്നും ചതി കേരള കോണ്‍ഗ്രസ് സംസ്‌കാരമല്ലെന്നും ജോസ് കെ. മാണി പറഞ്ഞു. തങ്ങളെ പുറത്താക്കിയതാണ്. അല്ലാതെ പുറത്തുപോയതല്ലെന്നും ജോസ് കെ. മാണി പറഞ്ഞു.

"എല്ലാ രാഷ്ട്രീയ ധാരണകളും പാലിച്ചാണ് പ്രവര്‍ത്തിച്ചത്. ഞങ്ങള്‍ യു.ഡി.എഫില്‍ നിന്നും പുറത്തുപോയതല്ല, മറിച്ച് തുടരാന്‍ അര്‍ഹതയില്ലെന്ന് പറഞ്ഞ് കേരളകോണ്‍ഗ്രസിനെ പിടിച്ച് പുറത്താക്കിയതാണ്. കെ.എം മാണിയുടെ മരണത്തോടെ ഞങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിച്ചു. പാല ഉപതെരഞ്ഞെടുപ്പില്‍ നല്‍കിയ ധാരണകളൊന്നും തന്നെ പാലിക്കപ്പെട്ടില്ല. യു.ഡി.എഫിന് രേഖാമൂലം പരാതി നല്‍കിയിട്ടും ചര്‍ച്ച ചെയ്തില്ല"- ജോസ് കെ. മാണി പറഞ്ഞു.

ജോസഫിന്‍െ്‌റ രാഷ്ട്രീയ വഞ്ചനയെക്കുറിച്ച്‌ യു.ഡി.എഫ് ഒരക്ഷരം മിണ്ടുന്നില്ല. കേരള കോണ്‍ഗ്രസിനെ ഹൈജാക്ക് ചെയ്യാന്‍ ജോസഫ് ശ്രമിച്ചുവെന്നും ജോസ് പറഞ്ഞു. കെ.എം മാണിയുടെ ആത്മാവിനെ അപമാനിക്കുകയായിരുന്നു. പൈതൃകം ആര്‍ക്കെന്ന സര്‍ട്ടിഫിക്കറ്റ് വേറെ ആരും നല്‍കേണ്ടതില്ലെന്നും ജോസ് കെ. മാണി പറഞ്ഞു.

ജോസ് കെ. മാണി യു.ഡി.എഫിനെ വഞ്ചിച്ചുവെന്ന് ചെന്നിത്തല ആരോപിച്ചിരുന്നു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍്‌റ് സ്ഥാനം മുതല്‍ ജോസ് കെ. മാണി യു.ഡി.എഫ് തീരുമാനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നും മുന്നണിയെ വെല്ലുവിളിച്ച്‌ ജോസ് വിഭാഗം മുന്നോട്ട് പോയെന്നും ചെന്നിത്തല പറഞ്ഞു. മുന്നണിക്ക് വിരുദ്ധമായ നിലപാട് എടുക്കുന്നവരെ എങ്ങനെ ഉള്‍ക്കൊള്ളാന്‍ കഴിയും. യു.ഡി.എഫ് പദവികള്‍ രാജിവയ്ക്കണമെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

കുട്ടനാട്ടില്‍ സ്ഥാനാര്‍ത്ഥിയെ ജോസഫ് വിഭാഗത്തിന് തന്നെ നല്‍കിയ യു ഡി എഫ് യോഗത്തിന് ശേഷമാണ് ജോസ് കെ മാണി പത്രസമ്മേളനം നടത്തിയത്. ജോസ് വിഭാഗവുമായി കൂടുതല്‍ ചര്‍ച്ചകളുടെ ആവശ്യമില്ലെന്നാണ് യു ഡി എഫ് യോഗത്തിന്റെ പൊതുനയം.

Related Stories

Anweshanam അന്വേഷണം
www.anweshanam.com