ഫലം അറിയുന്നതിനു മുന്നെ വിജയം ആഘോഷിക്കാന്‍ ഒരുങ്ങി ജോസ് കെ മാണി; 1000 ലഡു ഓര്‍ഡര്‍ ചെയ്തു

പാലായില്‍ എന്തൊക്കെ വന്നാലും കേരള കോണ്‍ഗ്രസ് തന്നെ ജയിക്കുമെന്ന് ജോസ് കെ മാണി.
ഫലം അറിയുന്നതിനു മുന്നെ വിജയം ആഘോഷിക്കാന്‍ ഒരുങ്ങി ജോസ് കെ മാണി; 1000 ലഡു ഓര്‍ഡര്‍ ചെയ്തു

പാലാ: കേരളത്തിന്റെ ഭരണ ചിത്രം തെളിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ആത്മവിശ്വാസത്തിലാണ് ഓരോ മുന്നണികളും സ്ഥാനാര്‍ത്ഥികളും. പാലായില്‍ എന്തൊക്കെ വന്നാലും കേരള കോണ്‍ഗ്രസ് തന്നെ ജയിക്കുമെന്ന് ജോസ് കെ മാണി. വലിയ പ്രതീക്ഷയാണുള്ളതെന്നും പാലായില്‍ ജയിക്കാന്‍ പോകുന്നത് താനാണെന്നും പിതാവ് മാണിയുടെ കല്ലറ സന്ദര്‍ശിച്ച് ജോസ് കെ മാണി വ്യക്തമാക്കി.

അതേസമയം, വിജയ പ്രതീക്ഷ ഉണ്ടെന്ന് വ്യക്തമാക്കിയ ജോസ് കെ മാണി 1000 ലഡുവിന് ഓര്‍ഡര്‍ നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ, സംസ്ഥാനത്ത് വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് എണ്ണിത്തുടങ്ങിയത്. എട്ടരയോടെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകളും എണ്ണിത്തുടങ്ങും. ഒമ്പതരയോടെ ആദ്യ റൗണ്ട് പൂര്‍ത്തിയാകുമെന്നാണ് സൂചന.

No stories found.
Anweshanam അന്വേഷണം
www.anweshanam.com