നിലപാടില്‍ വ്യക്തതയില്ല; മാണി സി കാപ്പനെതിരെ ജോസ് കെ മാണി

അതേസമയം യുഡിഎഫില്‍ അര്‍ഹമായ പരിഗണന കിട്ടുമെന്ന് ഉറപ്പുണ്ടെന്ന് മാണി സി കാപ്പന്‍ പ്രതികരിച്ചു.
നിലപാടില്‍ വ്യക്തതയില്ല; മാണി സി കാപ്പനെതിരെ ജോസ് കെ മാണി

കോട്ടയം: മാണി സി കാപ്പന്റെ നിലപാട് മാറ്റത്തില്‍ വ്യക്തതയില്ലെന്ന് ജോസ് കെ മാണി. കാപ്പന്‍ പോയത് ഇടത് മുന്നണിയെ ബാധിക്കില്ലെന്നും ജോസ് കെ മാണി പറഞ്ഞു. പാലായില്‍ സീറ്റ് വിഭജന ചര്‍ച്ച ഇതുവരെ നടന്നിട്ടില്ല. വിഷയത്തില്‍ കൂടുതലായി പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം യുഡിഎഫില്‍ അര്‍ഹമായ പരിഗണന കിട്ടുമെന്ന് ഉറപ്പുണ്ടെന്ന് മാണി സി കാപ്പന്‍ പ്രതികരിച്ചു. പാലാ അടക്കം മൂന്ന് സീറ്റുകളാണ് എന്‍സിപി പ്രതീക്ഷിക്കുന്നതെന്നും മാണി സി കാപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ കാര്യവും ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പാലാ സീറ്റിന്റെ കാര്യം ദേശീയ നേതൃത്വം ഇതിന് മുന്‍പ് ചര്‍ച്ച ചെയ്തിരുന്നു. ഐശ്വര്യ കേരളയെ സ്വീകരിക്കും എന്ന് പാവാറിനോടും പ്രഫുല്‍ പട്ടേലിനോടും നേരത്തെ പറഞ്ഞിരുന്നു എന്നും മാണി സി കാപ്പന്‍ പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com