മു​ന്ന​ണി മാ​റ്റം സം​ബ​ന്ധി​ച്ച്‌ നി​ല​പാ​ട് എ​ടു​ത്തി​ട്ടില്ലെന്ന് ജോ​സ് കെ. ​മാ​ണി
Kerala

മു​ന്ന​ണി മാ​റ്റം സം​ബ​ന്ധി​ച്ച്‌ നി​ല​പാ​ട് എ​ടു​ത്തി​ട്ടില്ലെന്ന് ജോ​സ് കെ. ​മാ​ണി

ഉ​ചി​ത​മാ​യ സ​മ​യ​ത്ത് ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കും. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ഒ​രു ക​ക്ഷി​യു​മാ​യും ച​ര്‍​ച്ച ന​ട​ത്തു​ക​യോ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല

By News Desk

Published on :

കോ​ട്ട​യം: കേ​ര​ള കോ​ണ്‍​ഗ്ര​സ് സ്വാ​ധീ​ന​മു​ള്ള പാ​ര്‍​ട്ടി​യാ​ണെ​ന്ന ഇ​ട​ത് നേ​താ​ക്ക​ളു​ടെ പ്രസ്താവനയിൽ സന്തോഷം ഉണ്ടെന്ന് ജോ​സ് കെ. ​മാ​ണി. എ​ന്നാ​ല്‍ മു​ന്ന​ണി മാ​റ്റം സം​ബ​ന്ധി​ച്ച്‌ നി​ല​പാ​ട് എ​ടു​ത്തി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി.

ഇ​ട​ത് നേ​താ​ക്ക​ളു​ടെ പ്ര​തി​ക​ര​ണ​ത്തി​ല്‍ സ​ന്തോ​ഷ​മേ​യു​ള്ളു.കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് അ​ടി​ത്ത​റ ഉ​ള്ള​തു​കൊ​ണ്ടാ​ണ് കോ​ടി​യേ​രി ഇത്തരത്തിൽ പ്രതികരിച്ചത്. യു​ഡി​എ​ഫ് ത​ങ്ങ​ളോ​ട് കാ​ട്ടി​യ​ത് വ​ലി​യ അ​നീ​തി​യാ​ണ്. ഉ​ചി​ത​മാ​യ സ​മ​യ​ത്ത് ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കും. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ഒ​രു ക​ക്ഷി​യു​മാ​യും ച​ര്‍​ച്ച ന​ട​ത്തു​ക​യോ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല- ജോ​സ് കെ മാണി പറഞ്ഞു.

ഒരു രാഷ്ട്രീയ നിലപാടും എടുത്തിട്ടില്ല 99 ശതമാനം പാര്‍ട്ടി പ്രവര്‍ത്തകരും ഒപ്പമാണെന്നതാണ് ശക്തി. എല്ലാ പ്രതിസന്ധികളും തരണം ചെയ്യും. മാണി സാറിനെ പുറത്താക്കിയത് അനീതിയാണ്. ഉചിതമായ സമയത്ത് തീരുമാനം എടുക്കും. കേരള കോണ്‍ഗ്രസ് അടിത്തറയുള്ള പാര്‍ട്ടിയാണെന്നും ജോസ് കെ.മാണി പറഞ്ഞു.

അതേസമയം യു.ഡി.എഫില്‍ തുടരാന്‍ അര്‍ഹതയില്ലാത്തതിനാലാണെന്ന് ജോസ് കെ. മാണിയെ പുറത്താക്കിയതെന്ന് പി.ജെ ജോസഫ് വ്യക്തമാക്കി. നല്ല കുട്ടിയായി തിരിച്ച്‌ വന്നാല്‍ ജോസിനെ തിരിച്ചെടുക്കാം . കോട്ടയത്ത് ധാരണ ഉണ്ടായിരുന്നു എന്ന് ജോസ് തുറന്നു പറയണം. നിലവിലെ സാഹചര്യത്തില്‍ ജോസ് കെ. മാണി എങ്ങോട്ടാണ് പോവുകയെന്ന് പറയാനാവില്ലെന്നും പി.ജെ ജോസഫ് പറഞ്ഞു

Anweshanam
www.anweshanam.com