സോളാര്‍: ത​നി​ക്കെ​തി​രാ​യ ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് ജോ​സ് കെ ​മാ​ണി

സ​ര്‍​ക്കാ​രി​ന് മു​ന്നി​ല്‍ പ​ല പ​രാ​തി​ക​ളു​മെ​ത്തും. അ​തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ക്ക​ട്ടെ​യെ​ന്നും ജോ​സ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു
സോളാര്‍: ത​നി​ക്കെ​തി​രാ​യ ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് ജോ​സ് കെ ​മാ​ണി

കോ​ട്ട​യം: സോ​ളാ​ര്‍ പീ​ഡ​ന​ക്കേ​സി​ന്‍റെ അ​ന്വേ​ഷ​ണം സി​ബി​ഐ​ക്ക് വി​ട്ട സ​ര്‍​ക്കാ​ര്‍ നീ​ക്ക​ത്തി​ല്‍ പ്ര​തി​ക​രി​ച്ച്‌ കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ. ​മാ​ണി.

ത​നി​ക്കെ​തി​രാ​യ ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്. സ​ര്‍​ക്കാ​രി​ന് മു​ന്നി​ല്‍ പ​ല പ​രാ​തി​ക​ളു​മെ​ത്തും. അ​തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ക്ക​ട്ടെ​യെ​ന്നും ജോ​സ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

തെരഞ്ഞെടുപ്പ്​ സമയത്ത്​ ഇത്തരത്തില്‍ മുമ്പും ആരോപണം ഉയര്‍ന്നിരുന്നു. അന്ന്​ ഇതിനെല്ലാം മറുപടി നല്‍കിയെന്ന്​ മാത്രമല്ല, അന്വേഷിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ഡി.ജി.പിക്ക്​ പരാതി നല്‍കിയിരു​െന്നന്നും സോളാര്‍ കേസ്​ സി.ബി.ഐക്ക്​ വിട്ട സര്‍ക്കാര്‍ നടപടിയോട്​ പ്രതികരിക്കവേ ജോസ് കെ. മാണി പറഞ്ഞു.

സര്‍ക്കാറിനുമുന്നില്‍ പല പരാതികളും വരും. അത്​ അന്വേഷിക്കേണ്ടത്​ സര്‍ക്കാറി​െന്‍റ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു​

ജോ​സ് കെ ​മാ​ണി​യു​ള്‍​പ്പ​ടെ ഉ​ള്ള​വ​ര്‍​ക്കെ​തി​രെ താ​ന്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും അ​തി​ല്‍ അ​ന്വേ​ഷ​ണ​മു​ണ്ടാ​ക​ണ​മെ​ന്നും പ​രാ​തി​ക്കാ​രി ക​ഴി​ഞ്ഞ​ദി​വ​സം പ​റ​ഞ്ഞി​രു​ന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com