ജോസ് കെ മാണി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം

ആ​ത്യ​ന്തി​ക​മാ​യി സ​ത്യം വി​ജ​യി​ക്കു​മെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണ് ഈ ​തീ​രു​മാ​ന​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ.​മാ​ണി പ​റ​ഞ്ഞു
ജോസ് കെ മാണി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം

കോട്ടയം: ജോസ്.കെ മാണിയെ കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാനായി അംഗീകരിച്ച്‌ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. കേരള കോണ്‍ഗ്രസ്(എം) എന്ന പേരും രണ്ടില ചിഹ്നവും ജോസ്.കെ. മാണി നയിക്കുന്ന വിഭാഗത്തിന് അനുവദിച്ചതിന്റെ തുടര്‍ച്ചയായി പാര്‍ട്ടി ചെയര്‍മാനായി ജോസ്.കെ. മാണിയെ തിരഞ്ഞെടുത്ത നടപടിക്കും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകാരം നല്‍കി.

ചെ​യ​ര്‍​മാ​നെ​യും മ​റ്റ് ഭാ​ര​വാ​ഹി​ക​ളെ​യും തെ​ര​ഞ്ഞെ​ടു​ത്ത​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. ഇ​ത് അം​ഗീ​ക​രി​ച്ച്‌ ചെ​യ​ര്‍​മാ​നാ​യി ജോ​സ് കെ.​മാ​ണി​യേ​യും, മ​റ്റ് ഭാ​ര​വാ​ഹി​ക​ളെ​യും അം​ഗീ​ക​രി​ച്ച​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ആ​ത്യ​ന്തി​ക​മാ​യി സ​ത്യം വി​ജ​യി​ക്കു​മെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണ് ഈ ​തീ​രു​മാ​ന​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ.​മാ​ണി പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ തീ​രു​മാ​നം​പോ​ലും അം​ഗീ​ക​രി​ക്കാ​തെ വ്യാ​പ​ക​മാ​യി നു​ണ​പ്ര​ച​ര​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യ​പ്പോ​ഴും നി​ശ്ച​ദാ​ര്‍​ഡ്യ​ത്തോ​ടെ സ​ത്യ​ത്തി​ന്‍റെ പാ​ത​യി​ല്‍ ഉ​റ​ച്ച്‌ നി​ന്നു ന​ട​ത്തി​യ നി​യ​മ​പോ​രാ​ട്ട​ത്തി​ന്‍റെ​യും രാ​ഷ്ട്രീ​യ​പോ​രാ​ട്ട​ത്തി​ന്‍റെ​യും വി​ജ​യ​മാ​ണ് ഇ​തെ​ന്നും ജോ​സ് കെ.​മാ​ണി പ​റ​ഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com