തൊഴിൽ തട്ടിപ്പിന്റെ മുഖ്യ ആസൂത്രക സരിത;കൂട്ടുപ്രതി രതീഷ്

ബെവ്‌കോ, കെടിഡിസി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് സരിത ഉൾപ്പെടെയുള്ളവർ നെയ്യാറ്റിൻകര സ്വദേശികളിൽ നിന്ന് പതിനാറ് ലക്ഷം രൂപ തട്ടിയെന്നായിരുന്നു കേസ്.
തൊഴിൽ തട്ടിപ്പിന്റെ മുഖ്യ ആസൂത്രക സരിത;കൂട്ടുപ്രതി രതീഷ്

കോഴിക്കോട് :തൊഴിൽ തട്ടിപ്പിന്റെ മുഖ്യ ആസൂത്രക സരിത എസ് നായരെന്ന് കൂട്ടുപ്രതി പറഞ്ഞു . ഒന്നാം പ്രതി രതീഷാണ് സരിതയ്‌ക്കെതിരെ രംഗത്തെത്തിയത്.

വ്യാജ നിയമന ഉത്തരവുകൾ നൽകിയത് സരിതയാണെന്നും പണം കൈമാറിയത് സരിതയുടെ അക്കൗണ്ടിലേക്കാണെന്നും പറഞ്ഞ രതീഷ് കേസെടുക്കുമെന്നായപ്പോൾ മൂന്ന് ലക്ഷം രൂപ സരിത തിരികെ നൽകിയെന്നും ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടി.

ബെവ്‌കോ, കെടിഡിസി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് സരിത ഉൾപ്പെടെയുള്ളവർ നെയ്യാറ്റിൻകര സ്വദേശികളിൽ നിന്ന് പതിനാറ് ലക്ഷം രൂപ തട്ടിയെന്നായിരുന്നു കേസ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com