ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ തള്ളി

ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ തള്ളി

കാസര്‍ഗോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ തള്ളി. ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. അതേസമയം, 11 കേസുകളില്‍ പ്രൊഡക്ഷന്‍ വാറന്റ് പുറപ്പെടുവിച്ചു. ഇതേ തുടര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ കമറുദ്ദീനെ കണ്ട് 11 കേസുകളില്‍ റിമാന്‍ഡ് ചെയ്യും.

അതേസമയം, ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എ മുഖ്യ സൂത്രധാരനെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ കോടതിയില്‍ വാദിച്ചിരുന്നു. തട്ടിപ്പിനായി തന്റെ രാഷ്ട്രീയ സ്വാധീനം കമറുദ്ദീന്‍ ഉപയോഗിച്ചു. ജ്വല്ലറിയുടെ പേരില്‍ നടത്തിയത് വ്യാപക തട്ടിപ്പാണ്. നിരവധി ആളുകളുടെ പണം നഷ്ടമായിട്ടുണ്ട്. തട്ടിയ പണം എവിടേക്ക് പോയെന്ന് കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണ്. ജ്വല്ലറി ഡയറക്ടര്‍ ആയ എംസി കമറുദ്ദീനിനും കേസില്‍ തുല്യ പങ്കാളിത്തം ഉണ്ടന്നും വഞ്ചന കേസ് റദ്ദാക്കിയാല്‍ അന്വേഷണം അട്ടിമറിക്കപ്പെടുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

എന്നാല്‍ രേഖകളില്‍ മാത്രമാണ് ചെയര്‍മാന്‍ സ്ഥാനമുള്ളതെന്നും തന്റെ രാഷ്ട്രീയ പ്രതിച്ഛായ തകര്‍ക്കാനാണ് ശ്രമമെന്നും കമറുദ്ദീനും പ്രതിരോധിച്ചു. നിലവില്‍ നൂറിലേറെ കേസുകളാണ് എംസി കമറുദ്ധീന്‍ എംഎല്‍എക്കും കൂട്ട് പ്രതിയായ പൂക്കോയ തങ്ങള്‍ക്കുമെതിരെ വിവിധ സ്റ്റേഷനുകളിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Related Stories

Anweshanam
www.anweshanam.com