
കൊച്ചി: ജെസ്നയുടെ തിരോധാനത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ജെസ്നയുടെ സഹോദരന് ജയ്സ് ജോണ്‍, കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത് എന്നിവരാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ സിബിഐ ഇന്ന് നിലപാട് അറിയിച്ചേക്കും.
അതേസമയം, അന്വേഷണം നടത്തിയെങ്കിലും ജെസ്നയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഹര്‍ജിക്കാരായ കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് ജസ്നയുടെ സഹോദരന് ജയ്സ് ജോണ്‍ എന്നിവര്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ പ്രതീക്ഷയില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. 2018 മാര്‍ച്ച് 22 നാണ് കാഞ്ഞിരപ്പള്ളി എസ്ഡി കോളജില്‍ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്ന ജെസ്ന മരിയ ജെയിംസിനെ കാണാതാകുന്നത്. അന്നുമുതല്‍ സംസ്ഥാനത്തിനകത്തും പുറത്തും അന്വേഷണം പുരോഗമിച്ചിരുന്നു. എന്നാല്‍ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്ന വെളിപ്പെടുത്തലുമായി അന്വേഷണ ഉദ്യോഗസ്ഥന് കൂടിയായ പത്തനംതിട്ട എസ്. പി. കെ.ജി. സൈമണ്‍ രംഗത്തുവന്നിരുന്നു. ഇതുസംബന്ധിക്കുന്ന കൂടുതല്‍ വിശദാംശങ്ങള്‍ അദ്ദേഹം പുറത്തുവിട്ടിട്ടില്ല.