എസ്. ഹരീഷിന്റെ മീശ നോവലിന് ജെ.സി.ബി പുരസ്‌കാരം

25 ലക്ഷം രൂപയാണ് പുരസ്‌കാരം
എസ്. ഹരീഷിന്റെ മീശ നോവലിന് ജെ.സി.ബി പുരസ്‌കാരം

കോട്ടയം: ജെ.സി.ബി സാഹിത്യ പുരസ്‌കാരം എസ്. ഹരീഷിന്. മീശ എന്ന നോവലിനാണ് പുരസ്‌കാരം. 25 ലക്ഷം രൂപയാണ് പുരസ്‌കാരം. ഹാര്‍പര്‍ കോളിന്‍സ് പുറത്തിറക്കിയ മീശയുടെ ഇംഗ്ലീഷ് പരിഭാഷയായ 'മ്‌സ്റ്റാഷ്' എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.

ഇന്ത്യക്കാര്‍ ഇംഗ്ലീഷിലെഴുതിയതോ മറ്റ് ഇന്ത്യന്‍ ഭാഷകളില്‍ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതോ ആയ കൃതികളാണ് പുരസ്‌കാരത്തിനായി പരിഗണിക്കുക.

കോട്ടക്കൽ സ്വദേശിയായ ജയശ്രീ കളത്തിൽ ആണ് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. നിലവിൽ ലണ്ടനിൽ സ്ഥിരതാമസമാണ് ജയശ്രീ. വിവർത്തനം ചെയ്ത രചനയ്ക്കാണ് പുരസ്കാരം ലഭിച്ചതെങ്കിൽ വിവർത്തനം ചെയ്തയാൾക്ക് 10 ലക്ഷം രൂപ ലഭിക്കും.

പ്രൊഫസറും കൾച്ചറൽ തിയറിസ്റ്റുമായ തേജസ്വിനി നിരഞ്ജന, ടാറ്റ ട്രസ്റ്റിലെ ആർട്സ് ആന്റ് കൾച്ചർ വിഭാഗം മേധാവി ദീപിക സൊറാബ്ജി, എഴുത്തുകാരനും പരിഭാഷകനുമായ അരുണി കശ്യപ്, നാടകകൃത്തും സംവിധായകനുമായ രാമു രാമനാഥൻ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുക്കുക.

മലയാളത്തില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച നോവലാണ്‌ മീശ. ഹൈന്ദവ വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് നോവലിനെതിരെ വിവാദമുയര്‍ന്നിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com