യുഎന്‍എ ഫണ്ട് തിരിമറി; ജാസ്​മിന്‍ ഷാ അറസ്​റ്റില്‍
Kerala

യുഎന്‍എ ഫണ്ട് തിരിമറി; ജാസ്​മിന്‍ ഷാ അറസ്​റ്റില്‍

ജാസ്​മിന്‍ ഷാക്കു പുറമെ സംസ്ഥാന പ്രസിഡന്‍റ്​ ഷോബി ജോസഫ്​, ജീവനക്കാരായ നിധിന്‍ മോഹന്‍, ജിത്തു എന്നിവരെയാണ്​ പൊലീസ്​ അറസ്​റ്റു ചെയ്​തത്​.

News Desk

News Desk

കോഴിക്കോട്​: യുനൈറ്റഡ് നഴ്സസ് അസോസിയേഷന്‍െറ (യു.എന്‍.​എ) സംഘടനാ ഫണ്ടില്‍ നിന്നും മൂന്നു കോടി തട്ടിയ ദേശീയ പ്രസിഡന്‍റ്​ ജാസ്മിന്‍ ഷാ അടക്കം നാലു പ്രതികള്‍ അറസ്​റ്റില്‍. ജാസ്​മിന്‍ ഷാക്കു പുറമെ സംസ്ഥാന പ്രസിഡന്‍റ്​ ഷോബി ജോസഫ്​, ജീവനക്കാരായ നിധിന്‍ മോഹന്‍, ജിത്തു എന്നിവരെയാണ്​ പൊലീസ്​ അറസ്​റ്റു ചെയ്​തത്​. നാല് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞ ആഴ്​ച തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ്​ അറസ്​റ്റ്​. നേരത്തെ, നാല് പ്രതികള്‍ക്കെതിരെയും വിദേശകാര്യ മന്ത്രാലയം ലുക്കൗട്ട്​ നോട്ടീസ്​ പുറത്തിറക്കി, രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലും​ സര്‍ക്കുലര്‍ പതിച്ചിരുന്നു.

യു.എന്‍.എ തട്ടിപ്പുമായി ബന്ധപ്പെട്ട്​ എട്ടുപേരെ പ്രതിചേര്‍ത്താണ്​ ക്രൈംബ്രാഞ്ച്​ അന്വേഷണംനടത്തിയത്​. ജാസ്മിന്‍ ഷായുടെ ഭാര്യ ഷബ്​നയും ​േകസില്‍ പ്രതിയാണ്​. ഷബ്നയുടെ അക്കൗണ്ടിലേക്ക് 55 ലക്ഷത്തോളം രൂപ കൈമാറിയതായി കണ്ടെത്തിയതിനാലാണിത്​. വ്യാജരേഖ തയാറാക്കിയ മൂന്ന് സംസ്ഥാനനേതാക്കളും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടു. ജാസ്മിന്‍ ഷാ ഉള്‍പ്പെടെ നാല്​ പ്രതികളും ജൂലൈ 19ന് നെടുമ്പാശ്ശേരിയില്‍നിന്ന് ഖത്തറിലേക്ക് പോയതായും സൂചന ലഭിച്ചിരുന്നു.

സംഘടനയുടെ ഫണ്ടില്‍ നിന്നും മൂന്ന്​ കോടി രൂപയുടെ വെട്ടിപ്പ് നടത്തി എന്ന പരാതിയിലാണ് ജാസ്മിന്‍ ഷാ ഉള്‍പ്പെടെ ഏഴ് പേരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. യുണൈറ്റഡ് നഴ്സസ് അസോസിയേഷനിലെ മുന്‍ ഭാരവാഹികളില്‍ ഒരാളാണ് കേസിലെ പരാതിക്കാരന്‍.

Anweshanam
www.anweshanam.com