കോവിഡ്: ജനശതാബ്ദിയുടെ സ്റ്റോപ്പുകൾ ഈ മാസം 16ന് പുനഃരാരംഭിക്കും

നവരാത്രി സ്പെഷ്യൽ ട്രെയിനുകൾ ഒക്ടോബർ 20 മുതൽ നവംബർ 30 വരെ സർവീസ് നടത്തും
കോവിഡ്: ജനശതാബ്ദിയുടെ സ്റ്റോപ്പുകൾ ഈ മാസം 16ന് പുനഃരാരംഭിക്കും

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് റദ്ദാക്കിയിരുന്ന ജനശതാബ്ദിയുടെ സ്റ്റോപ്പുകൾ ഈ മാസം 16ന് പുനഃരാരംഭിക്കും.

തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദിക്കു വർക്കല, കായംകുളം, ചേർത്തല, ആലുവ സ്റ്റോപ്പുകളും തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദിക്കു കായംകുളം, മാവേലിക്കര, വടകര, തലശേരി സ്റ്റോപ്പുകളുമാണു പുനസ്ഥാപിക്കുന്നത്.

കന്യാകുമാരി – ബെംഗളൂരു ഐലൻ‍ഡ് എക്സ്പ്രസ്, യശ്വന്തപുര – കണ്ണൂർ എക്സ്പ്രസ്, തിരുവനന്തപുരം – ഷാലിമാർ,തിരുനെൽവേലി – ഗാന്ധിധാം ഹംസഫർ, തിരുവനന്തപുരം – സെക്കന്ദരാബാദ് ശബരി, ഹൗറ – എറണാകുളം അന്ത്യോദയ, തിരുവനന്തപുരം – ഗോരഖ്പുർ എന്നീ ട്രെയിനുകൾ പതിനാറാം തീയതി മുതൽ സർവീസ് നടത്തും.

നവരാത്രി സ്പെഷ്യൽ ട്രെയിനുകൾ ഒക്ടോബർ 20 മുതൽ നവംബർ 30 വരെ സർവീസ് നടത്തുമെന്നും റെയിൽവെ അറിയിച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com