ജനശതാബ്ദി, വേണാട് ട്രെയിനുകൾ സർവീസ് തുടരും
Kerala

ജനശതാബ്ദി, വേണാട് ട്രെയിനുകൾ സർവീസ് തുടരും

ജനപ്രതിനിധികളുടേയും യാത്രക്കാരുടെയും പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം

News Desk

News Desk

തിരുവനന്തപുരം: ജനശതാബ്ദി എക്സ്പ്രസ്, വേണാട് എക്സ്പ്രസ് എന്നിവ റദ്ദാക്കാനുളള തീരുമാനം പിൻവലിച്ചു. തിരുവനന്തപുരം–കോഴിക്കോട്, തിരുവനന്തപുരം–കണ്ണൂർ ജനശതാബ്ദികൾ സർവീസ് തുടരും. തിരുവനന്തപുരം– എറണാകുളം വേണാട് സ്പെഷൽ ട്രെയിനും പുനഃസ്ഥാപിച്ചു. ജനപ്രതിനിധികളുടേയും യാത്രക്കാരുടെയും പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം.

അതേസമയം ജനശതാബ്ദിക്ക് കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചിട്ടില്ല. തലശേരി, വടകര, ചങ്ങനാശേരി, കായംകുളം, വർക്കല, ആലുവ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കണമെന്നു സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്ന മുറയ്ക്കു അവ അനുവദിക്കുമെന്നു അധികൃതർ പറഞ്ഞു.

ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ മറുപടി കത്ത് ഇതു വരെ റെയിൽവേയ്ക്കു ലഭിച്ചിട്ടില്ല. അൺലോക് 4ന്റെ ഭാഗമായി കേരളത്തിനു സ്പെഷൽ ട്രെയിനുകൾ ലഭിച്ചിട്ടില്ലെങ്കിലും അടുത്ത പട്ടികയിൽ ട്രെയിൻ ലഭിക്കണമെങ്കിൽ കേരളം ആവശ്യപ്പെടണം.

Anweshanam
www.anweshanam.com