പി.എച്ച്‌.ഡിവിവാദങ്ങൾ അവസാനിക്കുന്നു;ജലീലിന്റെ ഗവേഷണബിരുദത്തിൽ ചട്ടലംഘനംഇല്ലെന്ന്കേരളയൂണിവേഴ്സിറ്റി

മന്ത്രിക്ക് എല്ലാ മാനദണ്ഡങ്ങളും പരിശോധനക്ക് വിധേയമാക്കിയാണ് പിഎച്ച്‌.ഡി നൽകിയതെന്ന് വൈസ് ചാൻസലർ അറിയിച്ചു.
പി.എച്ച്‌.ഡിവിവാദങ്ങൾ അവസാനിക്കുന്നു;ജലീലിന്റെ ഗവേഷണബിരുദത്തിൽ ചട്ടലംഘനംഇല്ലെന്ന്കേരളയൂണിവേഴ്സിറ്റിതിരുവനന്തപുരം:മന്ത്രി കെ.ടി ജലീലിന്റെ പി.എച്ച്‌.ഡി വിവാദങ്ങൾ അവസാനിക്കുന്നു.മന്ത്രി ജലീലിന് ഗവേഷണ ബിരുദം നൽകിയതിൽ ചട്ടലംഘനം ഇല്ലെന്ന് കേരള യൂണിവേഴ്സിറ്റി.കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസിലറാണ് ഈ കാര്യം വ്യക്തമാക്കിയത്.മന്ത്രിക്ക് എല്ലാ മാനദണ്ഡങ്ങളും പരിശോധനക്ക് വിധേയമാക്കിയാണ് പിഎച്ച്‌.ഡി നൽകിയതെന്ന് വൈസ് ചാൻസലർ അറിയിച്ചു.

also read ജലീലിന്റെ പിഎച്ച്ഡിയും വിവാദത്തിൽ;പുന‌:പരിശോധിക്കണമെന്ന് പരാതി

കെ.ടി. ജലീൽ 2006-ലാണ് മലബാർ കലാപത്തിൽ ആലി മുസ്ലിയാർ ക്കും വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കുമുള്ള പങ്കിനെക്കുറിച്ച് കേരള സർവകലാശാലയിൽനിന്ന് പിഎച്ച്‌.ഡി കരസ്ഥമാക്കിയത് .സേവ് യൂണിവേഴ്‌സിറ്റി ഫോറമാണ് ജലീലിന്റെ പിഎച്ച്‌ഡി പ്രബന്ധത്തിനെതിരെ പരാതി നല്‍കിയിരുന്നത്. പ്രബന്ധത്തില്‍ ഗവേഷകന്റേതായി മൗലികമായ സംഭാവനകള്‍ ഇല്ലെന്നും അക്കാദമിക് വിദഗ്ധരുടെ പാനലിനെ കൊണ്ട് ഇത് പുനര്‍മൂല്യനിര്‍ണയത്തിനു വിധേയമാക്കണമെന്നുമാണ് ആവശ്യം.

.ഇതിന്റെ തുടർ നടപടികൾക്കായി കേരള സർവകലാശാല വൈസ് ചാൻസലർക്ക് പരാതി കൈമാറിയിരുന്നു. നൽകിയ പരാതിയിൽ മന്ത്രിയുടെ ഗവേഷണ പ്രബന്ധത്തിൽ മൗലിക സംഭാവന ഇല്ലെന്നും വിദഗ്ധ സംഘം പ്രബന്ധം പുനഃപരിശോധിക്കണമെന്നുമായിരുന്നു.ഈ ആരോപണത്തിലാണ് വൈസ് ചാൻസിലർ ഇപ്പോൾ മറുപടി നൽകിയിരിക്കുന്നത് .

Related Stories

Anweshanam അന്വേഷണം
www.anweshanam.com