ഓർത്തഡോക്സ് സഭ ചർച്ചയിൽ നിന്ന് പിന്മാറി; ഇന്ന് മുതൽ യാക്കോബായ സഭയുടെ സൂചന സത്യഗ്രഹസമരം

ചർച്ചകൾ ഒരു വശത്ത് പുരോഗമിക്കുമ്പോഴും കോടതി ഉത്തരവ് മറയാക്കി കൊണ്ട് ഓർത്തഡോക്സ് സഭ പള്ളിപിടുത്തം തുടരുകയാണെന്ന് യാക്കോബായ സഭ
ഓർത്തഡോക്സ് സഭ ചർച്ചയിൽ നിന്ന് പിന്മാറി; ഇന്ന് മുതൽ യാക്കോബായ സഭയുടെ സൂചന സത്യഗ്രഹസമരം

കോട്ടയം: ഓർത്തഡോക്സ് സഭ സമാധാന ചർച്ചകളിൽ നിന്ന് പിന്മാറിയതിൽ പ്രതിഷേധിച്ച് ഇന്ന് മുതല്‍ യാക്കോബായ സഭയുടെ സൂചന സത്യഗ്രഹസമരം. പള്ളികളിലും ഭദ്രാസന കേന്ദ്രങ്ങളിലുമാണ് സമരം നടത്തുക. സെക്രട്ടേറിയറ്റ് പടിക്കല്‍ അനിശ്ചിതകാല സത്യാഗ്രഹ സമരം നടത്തുന്നതിന്‍റെ മുന്നോടിയായാണ് സൂചന സമരം.

കോടതി ഉത്തരവിന്‍റെ മറവിൽ റവന്യൂ ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് യാക്കോബായ സഭയുടെ പള്ളികൾ ഓർത്തഡോക്സ് സഭക്ക് ബലമായി ഏറ്റെടുത്തുകൊടുക്കയാണെന്ന് ആരോപിച്ചാണ് ഒരിടവേളക്കു ശേഷം പ്രത്യക്ഷ പ്രതിഷേധവുമായി യാക്കോബായ സഭ മുന്നോട്ട് വരുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സമവായ ചർച്ചകൾ പുരോഗമിക്കുന്നതു കൊണ്ട് യാക്കോബായ സഭ പ്രത്യക്ഷ സമരപരിപാടികൾ നിർത്തിവെച്ചിരിക്കുകയായിരുന്നു.

എന്നാൽ ചർച്ചകൾ ഒരു വശത്ത് പുരോഗമിക്കുമ്പോഴും കോടതി ഉത്തരവ് മറയാക്കി കൊണ്ട് ഓർത്തഡോക്സ് സഭ പള്ളിപിടുത്തം തുടരുകയാണെന്ന് യാക്കോബായ സഭ ആരോപിച്ചിരുന്നു. അതിനിടക്ക് തന്നെയാണ് സമവായ ചര്‍ച്ചയില്‍ നിന്ന് ഓര്‍ത്തഡോക്സ് സഭ പിന്‍മാറിയതും. ഈ സാഹചര്യത്തില്‍ കൂടിയാണ് യാക്കോബായ സഭയുടെ നീക്കം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com