കോതമംഗലം ചെറിയ പള്ളിക്ക് മുൻപിൽ യാക്കോബായ വിഭാഗത്തിന്റെ നിരാഹാര സമരം

പള്ളി ഓര്‍ത്തഡോക്സ് വിഭാഗത്തിന് വിട്ടുകൊടുക്കില്ലെന്ന് വികാരി ഫാ. ജോസ് പരുത്തുവയലില്‍
കോതമംഗലം ചെറിയ പള്ളിക്ക് മുൻപിൽ യാക്കോബായ വിഭാഗത്തിന്റെ നിരാഹാര സമരം

കൊച്ചി: കോതമംഗലം ചെറിയ പള്ളിക്ക് മുൻപിൽ യാക്കോബായ വിഭാഗം നിരാഹാര സമരം തുടങ്ങി. ജില്ലാ ഭരണകൂടം പള്ളി ഏറ്റെടുക്കാനുള്ള സാധ്യത മുന്‍നിറുത്തിയാണ് പ്രതിഷേധം. കോതമംഗലം ചെറിയ പള്ളിയില്‍ ഇന്നലെ രാത്രി മുതല്‍ യാക്കോബായ സഭാ വിശ്വാസികള്‍ തുടരുകയായിരുന്നു. ജില്ലാ ഭരണകുടം ഇന്ന് തന്നെ പള്ളി ഏറ്റെടുത്തേക്കുമെന്ന സൂചനയെ തുടർന്നാണ് പ്രതിഷേധം.

പള്ളി ഓര്‍ത്തഡോക്സ് വിഭാഗത്തിന് വിട്ടുകൊടുക്കില്ലെന്ന് വികാരി ഫാ. ജോസ് പരുത്തുവയലില്‍ പറഞ്ഞു. പള്ളി ഏറ്റെടുക്കാന്‍ ശ്രമിച്ചാല്‍ വിശ്വാസികള്‍ തടയും. കേന്ദ്രസേനയെ ഇറക്കി ബലപ്രയോഗത്തിനാണ് ശ്രമം നടക്കുന്നത്. സമാധാന ചര്‍ച്ച നടക്കുമ്പോഴും പള്ളി പിടിക്കാനാണ് ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ ശ്രമമെന്നും ഫാ. ജോസ് പരുത്തുവയലില്‍ കൂട്ടിച്ചര്‍ത്തു.

പള്ളി ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറത്തതില്‍ എറണാകുളം ജില്ലാ കളക്ടറെ ഹൈക്കോടതി ഇന്നലെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എറണാകുളം കളക്ടര്‍ ആ സ്ഥാനത്തിരിക്കാന്‍ അര്‍ഹനല്ലെന്നാണ് ഹൈക്കോടതി വിമര്‍ശിച്ചത്. പള്ളി ഏറ്റെടുക്കണമെന്ന കോടതി ഉത്തരവ് ഒരു വര്‍ഷമായിട്ടും നടപ്പാക്കാത്ത സാഹചര്യത്തിലാണ് കോടതിയുടെ രൂക്ഷ വിമര്‍ശനം

Related Stories

Anweshanam
www.anweshanam.com